ഡോ. സാലിം ഫൈസി കൊളത്തൂരിന് സ്വീകരണം നല്‍കി
Wednesday, January 14, 2015 10:07 AM IST
മനാമ: എസ്കെഎസ്എസ്എഫ് ഇബാദ് സ്റേറ്റ് ഡയറക്ടറും പ്രമുഖ വാഗ്മിയും ചിന്തകനുമായ ഡോ. സാലിം ഫൈസി കൊളത്തൂരിന് മനാമ സമസ്ത ആസ്ഥാനത്ത് സ്വീകരണം നല്‍കി.

പ്രവാചക ചര്യയിലൂടെ 'സംഘടന സംഘാടനം' എന്ന വിഷയത്തെ ആസ്പദമാക്കി സമസ്ത കേന്ദ്ര, ഏരിയ പ്രതിനിധികള്‍ക്കായി അദ്ദേഹം ക്ളാസ് എടുത്തു. മറ്റുള്ളവരെ ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്കത ഒരു മികച്ച സംഘാടകനുണ്ടാവേണ്ട ഏറ്റവും വലിയ ഗുണമാണെന്നും ഒരു വ്യതിരിക്തതയും കാണാത്ത വൈവിധ്യത്തെ ഉള്‍ക്കൊണ്ടതാണ് മുഹമ്മദ് നബി (സ)ക്ക് ഒരു സമൂഹത്തെ സംസ്കാര സമ്പന്നരാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

സമസ്ത ബഹറിന്‍ ട്രഷറര്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജിയുടെ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുള്‍ വാഹിദ് യോഗം ഉദ്ഘാടനം ചെയ്തു. സൈദലവി മുസ്ലിയാര്‍, അബ്ദുള്‍ അസീസ് മുസ്ലിയാര്‍ കാന്തപുരം, കളത്തില്‍ മുസ്തഫ, ഷറഫുദ്ദീന്‍ മാരായമംഗലം, ഖാസിം റഹ്മാനി വയനാട്, ഹാഫിള്‍ ഷറഫുദ്ദീന്‍ മൌലവി, മൂസ മൌലവി വണ്ടൂര്‍, ഹംസ അന്‍വരി മോളൂര്‍, എന്നിവര്‍ നേതൃത്വം നല്‍കി. ഉമറുല്‍ ഫാറൂഖ് ഹുദവി സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.