കൈത്തിരി പ്രകാശനവും സാഹിത്യ സായാഹ്നവും ജനുവരി 16ന്
Wednesday, January 14, 2015 6:29 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി സാഹിത്യ പ്രതിഭകളുടെ സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റ് പുറത്തിറക്കുന്ന കല കുവൈറ്റിന്റെ മുഖപത്രം കൂടിയായ 'കൈത്തിരി'യുടെ പുതിയ ലക്കത്തിന്റെ പ്രകാശനം ജനുവരി 16 ന് (വെള്ളി) നടക്കും.

പ്രകാശനത്തിന്റെ ഭാഗമായി 'പ്രവാസ സാഹിത്യം ഇന്ന്' എന്നതിനെ ആസ്പദമാക്കി സാഹിത്യ സംവാദവും സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മംഗഫിലുളള ഫഹഹീല്‍ കലാ സെന്ററിലാണ് പരിപാടി നടക്കുന്നത്. ചടങ്ങില്‍ കുവൈറ്റിലെ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരും കല കുടുംബാംഗങ്ങളും പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക്: ഷാജു വി. ഹനീഫ് (സാഹിത്യവിഭാഗം സെക്രട്ടറി) 60955563.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍