ബ്രോങ്ക്സ് ഫൊറോന ഇടവകയില്‍ പുതിയ ഭരണസമിതി
Wednesday, January 14, 2015 6:25 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയുടെ വാര്‍ഷിക പൊതുയോഗം 2014 ഡിസംബര്‍ 21ന് (ഞായര്‍) നടന്നു. യോഗത്തില്‍ 2015-16 വര്‍ഷത്തേയ്ക്കുള്ള ഭരണസമിതിക്ക് അന്തിമ രൂപം നല്‍കി.

വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയുടെ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൈക്കാരന്‍ സഖറിയാസ് ജോണ്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഷോളി കുമ്പിളുവേലി ഇടവകയുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും കൈക്കാരന്‍ സണ്ണി കൊല്ലറയ്ക്കല്‍ ഫിനാന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു പാസാക്കി.

ഇടവകയുടെ വികസനത്തിനു മുന്‍തൂക്കം നല്‍കി വിവിധ വിഷയങ്ങളില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നു. കൈക്കാരന്‍ ആന്റണി കൈതാരം കൃതജ്ഞത പറഞ്ഞു. അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കലിന്റെ സമാപന പ്രാര്‍ഥനയോടെ പൊതുയോഗം സമാപിച്ചു.

പുതിയ ഭരണസമിതി അംഗങ്ങളായി സണ്ണി കൊല്ലറക്കല്‍, ആന്റണി കൈതാരം, സഖറിയാസ് ജോണ്‍ തുണ്ടത്തില്‍ എന്നിവരെ കൈക്കാരന്മാരായും സെക്രട്ടറിയായി ഷോളി കുമ്പിളുവേലിയേയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ആലീസ് വാളിപ്ളാക്കല്‍, റോസിലി വില്‍സന്‍ (ചര്‍ച്ച് ബ്യൂട്ടിഫിക്കേഷന്‍), ബെന്നി മുട്ടപ്പള്ളി (കപ്പിള്‍സ് മിനിസ്ട്രി), ഡോ. ബിജി പുളിമൂട്ടില്‍, ചിന്നമ്മ പുതുപറമ്പില്‍ (സെലബ്രേഷന്‍സ് കമ്മിറ്റി), ഡോ. ബേബി പൈലി, ജോഷി തെള്ളിയാങ്കല്‍ (ഔട്ട് റീച്ച് കമ്മിറ്റി), ജോണ്‍ വാളിപ്ളാക്കല്‍ (ആഷേര്‍സ്), ജോജി ഞാറകുന്നേല്‍ (യൂത്ത്), ജോര്‍ജ് പട്ടേരില്‍ (പ്രയര്‍ ഗ്രൂപ്പ്), ഒര്‍ഗ സുനില്‍ പുതുപറമ്പില്‍ (മിഷന്‍ ലീഗ്), തോമസ് ചാമക്കാല (ലിറ്റര്‍ജി), സെബാസ്റ്യന്‍ വിരുതിയില്‍ (പിആര്‍ഒ), ഷാജി സഖറിയ (പയസ് അസോസിയേഷന്‍സ്), വിനു വാതപള്ളില്‍ (ചര്‍ച്ച് ബുള്ളറ്റിന്‍), ജോസഫ് കാഞ്ഞമല, ജോര്‍ജ് കുണ്ടുകുളം (പാസ്ററല്‍ കൌണ്‍സില്‍ മെംബേഴ്സ്), ജോളി കീടശം (മ്യൂസിക് മിനിസ്ട്രി), ജോജോ ഒഴുകയില്‍ (മലയാളം സ്കൂള്‍), സാബു ഉലുത്തുവ, ലിജി സൈമന്‍ കളത്തറ (സണ്‍ഡേ സ്കൂള്‍), ബിജു പടിഞ്ഞേറെക്കളം (അക്കൌണ്ടന്റ്).

പുതിയ ഭരണസമിതി ജനുവരി 11ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി