ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം
Wednesday, January 14, 2015 6:23 AM IST
ജിദ്ദ: ജിദ്ദാ ഇന്ത്യന്‍ മീഡിയ ഫോറം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്: പി.എം മായിന്‍കുട്ടി (മലയാളം ന്യൂസ്), ജനറല്‍ സെക്രട്ടറി: സി.കെ മുഹമ്മദ് മൊറയൂര്‍ (ഗള്‍ഫ് മാധ്യമം), ട്രഷറര്‍ : ശിവന്‍പിള്ള ചേപ്പാട് (ദേശാഭിമാനി), വൈസ്പ്രസിഡന്റ്: ഹസന്‍ ചെറൂപ്പ (സൌദി ഗസറ്റ്), സെക്രട്ടറി: കെ.ടി മുസ്തഫ പെരുവള്ളൂര്‍ (ദീപിക) എന്നിവരെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ ഷാക്കിര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സാദിഖലി തുവൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം ഇബ്രാഹിം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍