യൂത്ത് ഇന്ത്യ യുവജന സമ്മേളനം ജനുവരി 17ന്
Wednesday, January 14, 2015 6:23 AM IST
ജിദ്ദ: 'കാലത്തിന്റെ വെളിച്ചമാവുക' എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ നടത്തിയ കാമ്പയിനിന്റെ സമാപനം കുറിച്ചുകൊണ്ട് യൂത്ത് ഇന്ത്യ ജിദ്ദാ ചാപ്റ്റര്‍ യുവജന സമ്മേളനം നടത്തുന്നു.

ജനുവരി 17ന് (ശനി) വൈകുന്നേരം മുദ് ഹല ഓഡിറ്റോറിയം കിലോ-2 ല്‍ വച്ചായിരിക്കും സമ്മേളനം. പ്രവാസ യൌവനത്തിന്റെ കര്‍മശേഷിയെ നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ എങ്ങനെ സമൂഹത്തിനു ഗുണകരമാക്കാമെന്ന് സമ്മേളനം ചര്‍ച്ച ചെയ്യും.

വിവിധ സാംസ്കാരിക, സാമൂഹിക വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ നാടകം, വില്‍പ്പാട്ട് തുടങ്ങിയ വ്യത്യസ്ത കലാരൂപങ്ങള്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍