കേഫാക് ഗ്രാന്റ് ഹൈപ്പര്‍ ലീഗ് : റൌദ ചാലഞ്ചേഴ്സിനും ഫഹാഹീല്‍ ബ്രദേഴ്സിനും വിജയം
Wednesday, January 14, 2015 6:22 AM IST
കുവൈറ്റ്: കേഫാക് ഗ്രാന്‍ഡ് ഹൈപ്പര്‍ ലീഗിലെ പന്ത്രണ്ടാം വീക്ക് പോരാട്ടത്തില്‍ റൌദ ചാലഞ്ചേഴ്സും ഫഹാഹീല്‍ ബ്രദേഴ്സും വിജയം നേടാനായെങ്കിലും മറ്റു മത്സരങ്ങള്‍ സമനിലയില്‍ കുടുങ്ങുകയായിരുന്നു.

അല്‍ ശബാബും സിയസ്കോ കുവൈറ്റും ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു.

മത്സരത്തില്‍ പന്ത് കൂടുതല്‍ കൈവശം വച്ചത് അല്‍ ശബാബായിരുന്നുവെങ്കിലും ഷോട്ടുകള്‍ ലക്ഷ്യത്തില്‍ എത്തിക്കുവാന്‍ സാധിച്ചില്ല. സിയസ്കോ കുവൈറ്റിനുവേണ്ടി ഫൈസലും അല്‍ ശബാബിനുവേണ്ടി ഇഷാക്കും ഗോളുകള്‍ നേടി. രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ളാസ്റേഴ്സ് കുവൈറ്റിനെ റൌദ ചാലഞ്ചേഴ്സ് പരാജയപ്പെടുത്തി. റൌദക്കുവേണ്ടി സാജുദ്ദീനാണ് ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ മലപ്പുറം ബ്രദേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് ഫഹാഹീല്‍ ബ്രദേഴ്സ് തോല്‍പ്പിച്ചു. മുഹമ്മദ് ഷാഫിയാണ് ഫഹാഹീല്‍ ബ്രദേഴ്സിന്റെ വിജയ ഗോള്‍ നേടിയത്. മികച്ച പ്രതിരോധവും ആക്രമണവും കാഴ്ചവച്ചങ്കിലും മലപ്പുറം ബ്രദേഴ്സിന് ഗോള്‍ നോടാന്‍ കഴിഞ്ഞില്ല.

അവസാന മത്സരത്തില്‍ യംഗ് ഷൂട്ടേഴ്സും മാക്ക് കുവൈറ്റും തമ്മിലുള്ള ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിക്കുകയായിരുന്നു. നിരവധി നല്ല അവസരങ്ങള്‍ ലഭിച്ചെങ്കിലും അവ ഉപയോഗപ്പെടുത്താന്‍ ടീമുകള്‍ക്ക് സാധിച്ചില്ല. വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് മിഷറഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തില്‍ നടക്കുന്ന കേഫാക് ഗ്രാന്റ് ഹൈപ്പര്‍ ലീഗില്‍ ബ്രദേഴ്സ് കേരള സില്‍വര്‍ സ്റാറുമായും കെ.കെ.എസ് സുറ സ്റാര്‍ലൈറ്റ് വാരിയേഴ്സുമായും സിഎഫ്സി സാല്‍മിയ സ്പാര്‍ക്സ് എഫ്സിയുമായും സോക്കര്‍ കേരള ബിഗ് ബോയ്സുമായും ഏറ്റുമുട്ടും.

കുവൈറ്റിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99708812, 99783404, 97494035.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍