ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
Wednesday, January 14, 2015 3:06 AM IST
ന്യൂയോര്‍ക്ക്: ജനുവരി 24ന് കോട്ടയം അര്‍ക്കാഡിയ ഹോട്ടലിലാണ് ഈവര്‍ഷത്തെ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ നടക്കുക. രാവിലെ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യുന്ന കണ്‍വെന്‍ഷനില്‍ മാധ്യമ സെമിനാര്‍, സാഹിത്യ സമ്മേളനം, ബിസിനസ് സെമിനാര്‍, മെഡിക്കല്‍ സെമിനാര്‍ തുടങ്ങിയ നിരവധി സെഷനുകളുണ്ട്.

വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ടീയസാമൂഹ്യസാംസ്കാരിക രംഗത്തെ പ്രഗത്ഭരാണ് പങ്കെടുക്കുക. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വനംസ്പോര്‍ട്സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍, ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ രാജു ഏബ്രഹാം, സുരേഷ് കുറുപ്പ്, പി.സി. വിഷ്ണുനാഥ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

സമാപന സമ്മേളനത്തിനുശേഷം ഗാനസന്ധ്യയൊരുക്കുവാന്‍ യുവ സംഗീത പ്രതിഭകളായ ഫ്രാങ്കോ, ഐഡിയാ സ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശനന്‍, ടിനു ടെലന്‍സ് എന്നിവര്‍ എത്തുന്നു.

കണ്‍വന്‍ഷന്റെ വിജയത്തിനായി എല്ലാവരുടേയും സഹകരണമുണ്ടാകണമെന്ന് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എക്സി.വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ ഒരു സംയുക്ത സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍