മലയാളി തീര്‍ഥാടക മക്കയില്‍ മരിച്ചു
Tuesday, January 13, 2015 9:52 AM IST
മക്ക: മലയാളി ഉംറ തീര്‍ഥാടക ഹൃദയാഘാതത്തെ തുടര്‍ന്ന് മക്കയില്‍ മരിച്ചു. മലപ്പുറം കോട്ടയ്ക്കല്‍ രണ്ടത്താണി പരേതനായ കിളിയന്‍പറമ്പില്‍ അവറാന്‍ കുട്ടിയുടെ ഭാര്യ ആമിന (65) ആണ് മരിച്ചത്.

ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയായ ഉടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മക്ക കിംഗ് ഫൈസല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇശാഅ് നമസ്കാരാനന്തരം ഹറമില്‍ നടന്ന ജനാസ നമസ്കാരത്തിനുശേഷം മക്ക ശഹരിയ മഖ്ബറയില് ഖബറടക്കി.

സ്വകാര്യ ഗ്രൂപ്പ് മുഖേന ജനുവരി അഞ്ചിനാണ് ആമിന മക്കയിലെത്തിയത്.

മക്കള്‍: അസ്മുന്നിസ, ഫാത്തമോള്‍, മുഹമ്മദ് റാഫി, റുക്സാന. മരുമക്കള്‍: കുഞ്ഞിപ്പ കോട്ടക്കല്‍, മുഹമ്മദ് ഷാഫി പൊന്മള, ബഷീര്‍ പഴമള്ളൂര്‍.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍