'മിത്രാസ് ഫെസ്റിവല്‍ 2015' ഒരുക്കങ്ങള്‍ തുടങ്ങി
Tuesday, January 13, 2015 9:50 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ് അമേരിക്കയിലെ കലാമാമാങ്കമായ മിത്രാസ് ഫെസ്റിവല്‍ 2015നുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അമ്പതോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ കലാമാമാങ്കത്തില്‍ മലയാള സിനിമ രംഗത്ത് നിന്നുള്ള പ്രമുഖരും ഗായകരും നോര്‍ത്ത് ഈസ്റ് അമേരിക്കയിലെ പ്രമുഖ കലാകാരന്മാരും അണിനിരക്കുന്നു. ഈ കലാമാമാങ്കത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കലാകാരന്മാര്‍ (ഡാന്‍സ്, മ്യൂസിക്, ഡ്രാമ ആന്‍ഡ് മിമിക്രി) ാശൃമവ.ൌമെ@ഴാമശഹ.രീാ ീൃ ങശൃമവ@ാശൃമവ.രീാ എന്ന ഇമെയില്‍ വഴിയോ, ഠവല റശൃലരീൃ, ങശൃമവ അൃ, 52 ആലലരവ ട. ആലഹഹല്ശഹഹല ചഖ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

2014ല്‍ ജനങ്ങള്‍ നെഞ്ചേറ്റി വിജയമാക്കിയ മിത്രാസ് മെഗാഷോ, കൂടുതല്‍ വൈവിധ്യവും പുതുമകളുമായി വന്‍വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതായി മിത്രാസ് പ്രസിഡന്റ് രാജന്‍ ചീരന്‍ അറിയിച്ചു.

അമേരിക്കയിലുള്ള കലാകാരന്മാരെ വളര്‍ത്തികൊണ്ടുവരുന്നതിനുവേണ്ടി 2011ല്‍ സ്ഥാപിതമായ മിത്രാസ് ആര്‍ട്സ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ നല്ലൊരു കലാസംഘടനയായി അമേരിക്കയില്‍ പേരെടുത്തു. തുടര്‍ന്നും മിത്രാസ് അമേരിക്കന്‍ കലാകാരന്മാരുടെ വളര്‍ച്ചയ്ക്കുവേണ്ടി തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുമെന്നു ബോര്‍ഡ് അംഗങ്ങളായ രാജന്‍ ചീരന്‍, ഷിറാസ് ജോസഫ്, എം.സി മത്തായി, അനീഷ് ചെറിയാന്‍, ജേക്കബ് ജോസഫ്, ജയിംസ് നൈനാന്‍, ഷാജി വില്‍സന്‍, അലക്സ് ജോസി, ജിജു പോള്‍, ശോഭാ ജേക്കബ് എന്നിവര്‍ അറിയിച്ചു.

ഇന്ത്യന്‍ കലകളുടെയും സംസ്കാരത്തിന്റെയും പ്രോത്സാഹനവും സമന്വയിപ്പിക്കലും പുരോഗതിയും ലക്ഷ്യമിടുന്ന മിത്രാസ്, കഠിന പരിശീലനത്തിലൂടെയും പ്രദര്‍ശനങ്ങളും പ്രോഗ്രാമുകളും അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെയും സമൃദ്ധമായ ഇന്ത്യന്‍ കലാപാരമ്പര്യത്തിന്റെ ദൃശ്യചാരുതയും പ്രാധാന്യവും ലോകത്ത് വെളിപ്പെടുത്തുവാന്‍ തങ്ങളുടെ സേവനങ്ങളെ സമര്‍പ്പിച്ചിരിക്കുന്നു. പരമ്പരാഗതവും അതേസമയം സമകാലികവുമായ വ്യത്യസ്ത കലാരൂപങ്ങള്‍ക്കുവേണ്ടിയുള്ളൊരു ഷോകേസാണ് മിത്രാസ് ഒരുക്കുന്നത്.

കലാകാരന്റെ കഴിവുകളെ പരിശീലിപ്പിക്കുകയും വെല്ലുവിളിക്കുകയും പ്രോത്സാഹിപ്പിച്ച് വളര്‍ത്തുകയുമൊക്കെ ചെയ്യുന്നതിലൂടെ അതിനെ ഊര്‍ജസ്വലമാക്കുക തങ്ങളുടെ കടമയാണെന്ന് മിത്രാസ് കരുതുന്നു. കലാകാരന്മാരുടെ കഴിവുകളെയും ദര്‍ശനത്തെയും കാഴ്ചപ്പാടുകളെയും സമന്വയിപ്പിച്ച് കൊണ്ടുപോകുകയാണ് മിത്രാസ് ലക്ഷ്യമിടുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍