മലങ്കര എക്സാര്‍ക്കേറ്റിന് പുതിയ പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി
Tuesday, January 13, 2015 6:11 AM IST
ഡാളസ്: നോര്‍ത്ത് അമേരിക്കയിലെ മലങ്കര സഭയുടെ 2015-18 വര്‍ഷങ്ങളിലേയ്ക്കുള്ള പാസ്ററല്‍ കൌണ്‍സിലിന് പുതിയ സെക്രട്ടറി. ന്യൂജേഴ്സിയിലെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയിലെ ജോണ്‍ പി. വര്‍ഗീസാണ് പുതിയ പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി

ജനുവരി 10ന് എക്സാര്‍ക്കേറ്റ് ചാന്‍സറിയില്‍ നടന്ന കൌണ്‍സിലിന്റെ ആദ്യ യോഗത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

ഓഗസ്റില്‍ നടക്കുന്ന മലങ്കര കണ്‍വന്‍ഷന്റെ സെക്രട്ടറിയുടെ ചുമതല പുതിയ പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിക്കായിരിക്കും.

തോമസ് മാര്‍ യൌസേബിയോസ് തിരുമേനി അധ്യക്ഷത വഹിച്ച കൌണ്‍സിലിന്റെ ആദ്യയോഗത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

ജോണ്‍ വര്‍ഗീസ്-ഏലിയാമ്മ ദമ്പതികളുടെ മകനാണ് ജോണ്‍ പി. വര്‍ഗീസ്.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്