ബ്രോങ്ക്സ് സീറോ മലബാര്‍ ദേവാലയത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ മാര്‍ച്ച് ആറ്, ഏഴ്, എട്ട് തീയതികളില്‍
Tuesday, January 13, 2015 6:11 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ കപ്പിള്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ആറ്, ഏഴ്, എട്ട് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ യുവതീ-യുവാക്കള്‍ക്കായി വിവാഹ ഒരുക്ക സെമിനാര്‍ നടത്തുന്നു.

അമേരിക്കയിലോ നാട്ടില്‍വച്ചോ വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്ന സീറോ മലബാര്‍ കത്തോലിക്കാ യുവതീ-യുവാക്കള്‍ ഷിക്കാഗോ രൂപത നടത്തുന്ന വിവാഹ ഒരുക്ക സെമിനാറില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.
മാര്‍ച്ച് ആറിന് (വെള്ളി) വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ഞായര്‍ ഉച്ചകഴിഞ്ഞ് അവസാനിക്കുന്ന രീതിയിലാണ് സെമിനാര്‍. ഇരുപത് പേര്‍ക്ക് മാത്രമേ മൂന്നു ദിവസം താമസിച്ചുകൊണ്ടുള്ള സെമിനാറില്‍ പ്രവേശനം ലഭിക്കുകയുള്ളൂവെന്ന് വികാരി ഫാ. ജോസ് കണ്ടത്തിക്കുടി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി മുട്ടപ്പള്ളി 914 815 3489, ലാമശഹ:യല്യിിാൌമുുേേമഹഹശഹ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി