കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍: പ്രസന്നന്‍ പിള്ള എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്
Monday, January 12, 2015 10:12 AM IST
ഡാളസ്: ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെ ഡാളസില്‍ ഹയറ്റ് റീജന്‍സിയില്‍ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിലേക്ക് പ്രസന്നന്‍ പിളളയെ എക്സിക്യൂട്ട് വൈസ് പ്രസിഡന്റായി നാഷണല്‍ കമ്മിറ്റി നാമ നിര്‍ദേശം ചെയ്തു.

ദീര്‍ഘകാലമായി കെഎച്ച്എന്‍എയുടെ വിവിധ പദവികളില്‍ സ്തുത്യര്‍ഹമായ നിലയില്‍ സേവനം അനുഷ്ഠിക്കുന്ന പ്രസന്നന്‍ പിളള ഉത്തരവാദിത്വം അര്‍പ്പണമനോഭാവത്തോടുകൂടി നിറവേറ്റുമെന്ന് അറിയിച്ചു.

അമേരിക്കയില്‍ ഷിക്കാഗോയില്‍ സ്ഥിര താമസമാക്കിയ പ്രസന്നന്‍പിളള വിവിധ സാംസ്കാരിക സംഘടനകളിലും ഗീതാമണ്ഡലത്തിന്റെ ആദ്യ കാല പ്രവര്‍ത്തകനുമാണ്. കെഎച്ച്എന്‍എ എല്ലാ വര്‍ഷവും നടത്തുന്ന സ്കോളര്‍ഷിപ്പ് ഇന്നത്തെ നിലയില്‍ വന്‍ വിജയമാക്കി തീര്‍ത്തതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അദ്ദേഹത്തിനുളളതാണ്. പിളളയുടെ മുന്‍കാല പ്രവര്‍ത്തന പരിചയം കണ്‍വന്‍ഷന്‍ ഒരു മുതല്‍കൂട്ടാകുമെന്ന് പ്രസിഡന്റ് ടി.എന്‍. നായര്‍ അഭിപ്രായപ്പെട്ടു.

നാലുദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷന്‍ സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യത്താലും അതിലുപരി അഞ്ഞൂറില്‍ പരം ഹിന്ദു കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാകും.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍