അമേരിക്കന്‍ അതിഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫ് വന്‍ വിജയം
Monday, January 12, 2015 10:11 AM IST
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2015 നായുളള ഡാളസ് മേഖലയിലെ കിക്ക് ഓഫ് ജനുവരി നാലിന് (ഞായര്‍) ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നടന്നു.

പെന്‍സില്‍വാനിയ ലാന്‍കാസ്റര്‍ ഹോസ്റ് റിസോര്‍ട്ടില്‍ ജൂലൈ 15 മുതല്‍ 18 വരെ നടത്തുന്ന കുടംബമേളയ്ക്ക് ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിവരുന്നത്.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക മെത്രാപോലീത്താ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ കൂടിയ പൊതു സമ്മേളനത്തില്‍, ഭദ്രാസന സെക്രട്ടറി വെരി റവ. മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്കോപ്പാ ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളായ റവ. ഫാ. പോള്‍ തോട്ടക്കാട്ട്, അലക്സ് ജോര്‍ജ്, സാജു സ്കറിയ എന്നിവര്‍ക്ക് പുറമേ വെരി റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ (വികാരി സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍) റവ. ഫാ. വി.എം. തോമസ് (വികാരി മാര്‍ ഗ്രീഗോറിയോസ് ചര്‍ച്ച്) റവ. ഫാ. പോള്‍ വര്‍ഗീസ് (ആര്‍ച്ച് ഡയോസിസ് ഓഫീസ് മാനേജര്‍) റവ. ഫാ. ബിനു തോമസ്, റവ. ഫാ. ഡോ. രാജന്‍ മാത്യു, റവ. ഡിക്കന്‍ അനീഷ് സ്കറിയ, റവ. ഡീക്കന്‍ ഷെറിന്‍ മത്തായി, ഡീക്കന്‍ എബിന്‍ പുരവത്ത്, മറ്റ് വിശിഷ്ട വ്യക്തികള്‍, വിവിധ ഇടവകകളില്‍നിന്നുള്ള നൂറുകണക്കിന് വിശ്വാസികള്‍ എന്നിവര്‍ പങ്കെടുത്തു.

ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന് ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ പേര് രജിസ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും ആവേശോജ്വലമായ തുടക്കം ഈ കുടുംബമേളയുടെ വിജയത്തിനായുളള ശുഭ സൂചനയായി കണക്കാക്കാമെന്നും സഭാംഗങ്ങളുടെ ഇത്തരം സഹകരണത്തില്‍ ഏറെ സന്തുഷ്ടിയുണ്െടന്നും തിരുമേനി പ്രസംഗത്തില്‍ സൂചിപ്പിച്ചു. കോണ്‍ഫറന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച് വെരി റവ. മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്കോപ്പാ ആമുഖ പ്രസംഗത്തില്‍ വിവരിച്ചു. സഭാ ചരിത്രത്തിലാദ്യമായി ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സാന്നിധ്യം കോണ്‍ഫറന്‍സിന്റെ ആദ്യാവസാനം ഉണ്ടായിരിക്കുമെന്നുളളത് സമ്മേളനത്തിന്റെ ഒരു പ്രത്യേകതയാണ്.

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നിന്നും കമാണ്ടര്‍ വര്‍ഗീസ് ചാമത്തില്‍ ആന്‍ഡ് ഫാമിലി, അലക്സ് ജോര്‍ജ് ആന്‍ഡ് ഫാമിലി, പീറ്റര്‍ സി. വര്‍ഗീസ് ആന്‍ഡ് ഫാമിലി എന്നിവര്‍ സ്പോണ്‍സര്‍മാരായും കൂടാതെ ഇരുപതോളം കുടുംബങ്ങളും തദവസരത്തില്‍ രജിസ്ട്രേഷന്‍ ഫോമുകള്‍ തിരുമേനിക്ക് കൈമാറി. വരും ദിവസങ്ങളില്‍ പരമാവധി അംഗങ്ങള്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുടുംബമേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് വികാരി വെരി റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ ഇടവകാംഗങ്ങളെ ഓര്‍മിപ്പിച്ചു.

മാമന്‍ പി. ജോണ്‍ (സെക്രട്ടറി) സ്വാഗതവും അലക്സ് ജോര്‍ജ് (വൈസ് പ്രസിഡന്റ് ഭദ്രാസന കൌണ്‍സില്‍ അംഗം) നന്ദിയും രേഖപ്പെടുത്തി. അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍