മൊയ്തീന്‍കുട്ടി ഹാജി നിര്യാതനായി
Monday, January 12, 2015 9:51 AM IST
മക്ക: കൊണ്േടാട്ടി കാന്തക്കാട് ജിഎംയുപി സ്കൂളിനു സമീപം എകളത്തില്‍ മൊയ്തീന്‍കുട്ടി ഹാജി (56) നിര്യാതനായി. കബറടക്കം ജന്നത്തുല്‍ മുഅ ല്ലയില്‍ നടത്തി.

പിതാവ്: പരേതനായ വീരാന്‍കുട്ടി. മാതാവ് :കുഞ്ഞിക്കദിയ. ഭാര്യ: സൈനബ. മക്കള്‍ : അസ്മുല്‍ ഹൈകത്ത്, ഫസീല, ശൈഷാദ് (ദുബായ്), നജ്മ. മരുമക്കള്‍: ജസീല ജന്നത്ത്, കമാല്‍ ശരീഫ്, റാഫി, നൌഫല്‍. സഹോദരങ്ങള്‍: സൈദലവി ഹാജി, മുഹമ്മദ് കുട്ടി, പരേതയായ ഫാത്തിമ.

20 വര്‍ഷമായി മക്കയില്‍ ബാര്‍ബര്‍ ഷാപ്പ് നടത്തിവരികയായിരുന്നു. മരണാന്തര കര്‍മങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കും ഐസിഎഫ് നേതാക്കളായ സൈദലവി സഖാഫി, ഹനീഫ അമാനി, ബഷീര്‍ മുസ്ലിയാര്‍ അടിവാരം, ഉമ്മര്‍ ഹാജി, ലത്തീഫ് ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍