ചാക്കോ ജോര്‍ജ് ഒഴുമണ്ണില്‍ ഡാളസില്‍ നിര്യാതനായി
Monday, January 12, 2015 4:16 AM IST
ഡാളസ്: കോന്നി കൊന്നപാറ ഒഴുമണ്ണില്‍ ചാക്കോ ജോര്‍ജ് (90) ജനുവരി പത്തിന് ശനിയാഴ്ച ഗാര്‍ലന്റില്‍ നിര്യാതനായി. ഡാളസ് പിഎംജി ചര്‍ച്ച് അംഗമാണ്. ഭാര്യ പരേതയായ അന്നമ്മ ജോര്‍ജ്.

മക്കള്‍ : പാപ്പച്ചന്‍ ഒഴുമണ്ണില്‍ -ഗ്രേസി പാപ്പച്ചന്‍ (ഹൂസ്റ്റന്‍), അന്നമ്മ ജോര്‍ജ് - തോമസ് ജോര്‍ജ് മുട്ടത്ത്, തങ്കമ്മ ജോര്‍ജ് - എബ്രഹാം ജോര്‍ജ് ഏലിയാമ്മ തോമസ് - ജോര്‍ജ് തോമസ്
എബ്രഹാം ജോര്‍ജ് (ജോയ്മോന്‍)- എല്‍സമ്മ ജോര്‍ജ്, ചിന്നമ്മ ജോര്‍ജ്- ജോര്‍ജ് വി. ജോണ്‍ (ജോമോന്‍) രാജു ജോര്‍ജ് (എല്ലാവരും ഡാളസ്).

ജനുവരി 16 വെളളിയാഴ്ച വൈകിട്ട് ആറിന് ഐപിസി ഹെബ്രോന്‍, ഗാര്‍ലന്റില്‍ വെച്ച് മെമ്മോറിയല്‍ സര്‍വ്വീസും ജനുവരി 17 ശനിയാഴ്ച രാവിലെ 9.30-ന് ഐപിസി ഹെബ്രോന്‍, ഗാര്‍ലന്റില്‍ വെച്ച് ഫ്യൂണറല്‍ സര്‍വീസും നടക്കും. തുടര്‍ന്ന് റോലറ്റ് റോഡിലുളള സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : എബ്രഹാം ജോര്‍ജ് : 214 336 2932, പാസ്റ്റര്‍ ജോര്‍ജ് ജോണ്‍ : 469 463 0770.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍