വൈകിവന്ന മഞ്ഞു വീഴ്ചക്കുശേഷം അതിശൈത്യം
Sunday, January 11, 2015 7:15 AM IST
ഫിലാഡല്‍ഫിയ: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മഞ്ഞു വീഴ്ച്ച വളരെ വൈകിയാണ് എത്തിയതെങ്കിലും ഫിലാഡല്‍ഫിയായിലും അമേരിക്കയുടെ നോര്‍ത്ത് ഈസ്റ് ഭാഗങ്ങളിലും ശൈത്യം വരരെ കഠിനമായി.

ആദ്യ മഞ്ഞു വീഴ്ച്ചയില്‍ രണ്ട് ഇഞ്ച് മഞ്ഞു മാത്രമാണ് വീണതെങ്കിലും താപനില മൈനസ് ഡിഗ്രി സെന്റി ഗ്രേഡ് ആയി താണത് ജനജീവിതം ദുസഹമാക്കി. ഒപ്പം തന്നെ കൂടുതല്‍ ശക്തമായ ശീതക്കാറ്റും അപകടകരമായ രീതിയില്‍ താപനില തോന്നിപ്പിക്കാം എന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മരവിപ്പിക്കുന്ന തണുപ്പ് നിരവധി മരണത്തിനു ഇടയാക്കിയിരുന്നു.

തണുപ്പിനെ അതിജീവിക്കുന്നതിനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കരുതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: സുമോദ് നെല്ലിക്കാലാ