ഗതാഗതനിയമം ലംഘിച്ച വിദേശിയെ നാടുകടത്താന്‍ ആഭ്യന്തരമന്ത്രിയുടെ ഉത്തരവ്
Sunday, January 11, 2015 7:08 AM IST
കുവൈറ്റ് : കുവൈറ്റിലെ ഗതാഗതനിയമം ലംഘിച്ച് വാഹനമോടിച്ച വിദേശിയെ നാടുകടത്താന്‍ കുവൈറ്റ് ആഭ്യന്തരമന്ത്രിയുടെ ഉത്തരവ്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ഖാലിദ് അല്‍ സബാഹ് ആണ് നിയമലംഘനം കണ്െടത്തിയത്.

ഉച്ചയ്ക്ക് ജുമുഅ നമസ്കാരത്തിനു പോകുകയായിരുന്നു മന്ത്രി തീരദേശറോഡില്‍ നിരോധിത ദിശയില്‍ വാഹനമോടിച്ചയാളെ കൈയോടെ പിടികൂടുകയായിരുന്നു. മറ്റുള്ളവരുടെ ജീവന് അപകടംവരുത്തുംവിധം വാഹനമോടിച്ചതിനാണ് ശിക്ഷയെന്നു ഗതാഗതവകുപ്പ് വ്യക്തമാക്കി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഡ്രൈവറെ നാടുകടത്താന്‍ തീരുമാനമായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍