ബാലവേദി കുവൈറ്റ് ധനസഹായം വിതരണം ചെയ്തു
Friday, January 9, 2015 10:02 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗവേദിയായ ബാലവേദി കുവൈറ്റ്, തങ്ങളുടെ ആരോരും സഹായത്തിനില്ലാത്ത സഹോദരങ്ങള്‍ക്ക് വേണ്ടിയുള്ള സഹായ പദ്ധതിയായ 'കാരുണ്യം' പദ്ധതിയുടെ ഏഴാംഘട്ട ധന സഹായം വിതരണം ചെയ്തു.

ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍കോളജില്‍ ചികിത്സയില്‍ കഴിയുന്ന കല കുവൈറ്റ് ഫിന്റ്റാസ് യൂണിറ്റ് അംഗം വിജയന്റെ മകന്‍ അഭിഷേകിന്റെ ചികിത്സാചെലവിലേക്കാണ് കുട്ടികളുടെ ഈ പ്രാവശ്യത്തെ സഹായം.

സഹായധനം പ്രവാസി സംഘം കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി ശശി പറമ്പത്ത് അഭിഷേകിന്റെ അച്ഛന്‍ വിജയന് കൈമാറി. ചടങ്ങില്‍ കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി, ജനറല്‍ സെക്രട്ടറി ടി.വി.ജയന്‍, ബാലവേദി ചീഫ് കോഓര്‍ഡിനേറ്റര്‍ രഹീല്‍ കെ.മോഹന്‍ദാസ് എന്നിവരും പങ്കെടുത്തു.

കുട്ടികളുടെ നേതൃത്വത്തില്‍ തന്നെയാണ് സഹാധനത്തിനാവശ്യമായ പണം ശേഖരിക്കുന്നതും അര്‍ഹരായവരെ കണ്െടത്തുന്നതും. “ഘല ഇവീരമഹമലേ ങീൃല ഇവമൃശ്യേ” എന്ന മുദ്രാവാക്യമാണ് കുട്ടികള്‍ ഈ പദ്ധതിയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍