വടകര സ്വദേശി കുവൈറ്റില്‍ നിര്യാതനായി
Friday, January 9, 2015 9:58 AM IST
കുവൈറ്റ് സിറ്റി: വടകര പുതുപ്പണം സ്വദേശി വഴക്കണ്ടിത്താഴെ ഉമ്മര്‍ (62) കുവൈറ്റില്‍ നിര്യാതനായി. ഫഹാഹീല്‍ ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ ജീവനക്കാരനായ ഉമ്മര്‍ ജോലിക്കിടെ കുഴഞ്ഞുവീണാണ് മരിച്ചത്. കബറടക്കം പിന്നീട് നാട്ടില്‍ നടക്കും.

ഭാര്യ: ഷരീഫ. മക്കള്‍: ഷംസീറ, സാബിറ, സജ്ന.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍