ഇന്നസെന്റ് ഉലഹന്നാന്‍ ആര്‍ക്കിടെക്ചര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
Thursday, January 8, 2015 2:34 AM IST
ന്യൂയോര്‍ക്ക്: റോക്ക്ലാന്റ് കൌണ്ടിയിലെ ക്ളാര്‍ക്സ് ടൌണ്‍ സാനിട്ടേഷന്‍ കമ്മീഷണറായി സേവനം അനുഷ്ഠിച്ചതിനുശേഷം ടൌണിന്റെ ആര്‍ക്കിടെക്ചര്‍ ബോര്‍ഡ് മെമ്പറായി ഇന്നസെന്റ് ഉലഹന്നാന്‍ നിയമിതനായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മികച്ച സേവനത്തിന്റെ അംഗീകാരമായാണ് ഈ പുതിയ നിയമനമെന്ന് ടൌണ്‍ സൂപ്പര്‍വൈസര്‍ അലക്സ് ഗ്രോമാക് തദവസരത്തില്‍ അറിയിച്ചു.

ഇന്നസെന്റ് ഉലഹന്നാന്‍ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റായും, ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാനായും, വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച് തന്റെ പ്രവര്‍ത്തനപാടവം തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് ലഭിച്ച ഈ പദവി ഹഡ്സണ്‍വാലി മലയാളി അസോസിയേഷനും, റോക്ക്ലാന്റ് കൌണ്ടിയിലുള്ള മലയാളി സമൂഹത്തിനും അഭിമാനിക്കാവുന്നതാണ്.

ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ഇളംപുരയിടത്തില്‍, സെക്രട്ടറി ജയപ്രകാശ് നായര്‍, ട്രഷറര്‍ മത്തായി പി. ദാസ്, ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ കുര്യാക്കോസ് തര്യന്‍, ഫൊക്കാനാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, റോക്ക്ലാന്റ് സി.എസ്.ഇ.എ പ്രസിഡന്റ് ടോം നൈനാന്‍ എന്നിവര്‍ ഇന്നസെന്റ് ഉലഹന്നാനെ അനുമോദിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം