ഹൂസ്റണ്‍ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് കൊടിയേറി
Wednesday, January 7, 2015 7:41 AM IST
ഹൂസ്റണ്‍: വിശുദ്ധ സ്തേഫാനോസ് സഹദായുടെ നാമധേയത്തിലുളള ഹൂസ്റണിലെ ഏക ദേവാലയമായ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പളളിയിലെ പെരുന്നാളിനു കൊടിയേറി.

ജനുവരി നാലിന് (ഞായര്‍) രാവിലെ പ്രഭാത നമസ്കാരത്തിനുശേഷം റവ. ഫാ. എം.ടി. ഫിലിപ്പ് കൊടി ഉയര്‍ത്തി ഈ വര്‍ഷത്തെ പെരുന്നാളിന് തുടക്കം കുറിച്ചു. ചടങ്ങില്‍ ഫാ. ജോണ്‍ ഗീവര്‍ഗീസ്, ഇടവകയുടെ വല്യച്ചന്‍ റവ. ഫാ. ഡോ. സി.ഒ. വര്‍ഗീസ്, ഇടവക വികാരി റവ. ഫാ. ജേക്ക് കുര്യന്‍ എന്നിവര്‍ പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്‍കി. തുടര്‍ന്ന് റവ. ഫാ. ജോണ്‍ ഗീവര്‍ഗീസിന്റെ നേതൃത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. ഇടവക ട്രസ്റി ഫിലിപ്പ് ഫിലിപ്പോസ്, കമ്മിറ്റി അംഗങ്ങളായ പോള്‍ മത്തായി, കെ.സി. മാത്യു, സരിതാ ജോണ്‍, സുനില്‍ വര്‍ഗീസ് എന്നിവര്‍ കൊടിയേറ്റു കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ജനുവരി എട്ടിന് (വ്യാഴം) രാവിലെ 7.30 ന് ദനഹാ പെരുന്നാളിന് ഫാ. ജേക്ക് കുര്യന്‍ കാര്‍മികത്വം വഹിക്കും.

പത്തിന് (ശനി) വൈകുന്നേരം അഞ്ചിന് സന്ധ്യാ പ്രാര്‍ഥനയും തുടര്‍ന്ന് റവ. ഫാ. ജോയല്‍ മാത്യു അനുഗ്രഹ പ്രഭാഷണവും നടത്തും. തുടര്‍ന്ന് ജോണ്‍ ഫിലിപ്പ്, ലതാ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നാടന്‍ കിഴങ്ങു വര്‍ഗങ്ങള്‍ പുഴുങ്ങി സ്നേഹ വിരുന്ന് ഒരുക്കും.

11ന് രാവിലെ എട്ടിന് പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും റവ. ഫാ. ജോയല്‍ മാത്യുവിന്റെ നേതൃത്വത്തില്‍ നടക്കും. തുടര്‍ന്ന് ഭക്തി നിര്‍ഭരമായ റാസയും ആശീര്‍വാദവും ഉണ്ടായിരിക്കും. നേര്‍ച്ച വിളമ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഫുഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.വി. വര്‍ഗീസ് അറിയിച്ചു.

പെരുന്നാളിനോടൊപ്പം ഇടവക സണ്‍ഡേ സ്കൂള്‍, എംജിഒ സിഎസ്എം എന്നിവര്‍ സംയുക്തമായി നടത്തുന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും.പെരുന്നാളിന്റെ വിജയത്തിനായി അന്നമ്മ സാമുവല്‍, ജോസുകുട്ടി, ഷീനാ ചെറിയാന്‍, രാജു ചെറിയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംയുക്ത ഇടവക മാനേജിംഗ് കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.

വിശ്വാസികള്‍ ഏവരും പ്രാര്‍ഥനാപൂര്‍വം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ഇടവക സെക്രട്ടറി ഷാജി പുളിമൂട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി