ബ്രോങ്ക്സ് ദേവാലയത്തില്‍ കുടുംബ വര്‍ഷാചരണത്തിന് തുടക്കമായി
Wednesday, January 7, 2015 7:35 AM IST
ന്യൂയോര്‍ക്ക്: ഷിക്കാഗോ രൂപത 2015 കുടുംബ വര്‍ഷമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ കുടുംബവര്‍ഷാചരണത്തിന്റെ ഉദ്ഘാടനം പുതുവര്‍ഷാരംഭത്തിലെ തിരുക്കര്‍മങ്ങളില്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസിസ്റന്റ് വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ തിരിതെളിച്ച് നിര്‍വഹിച്ചു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കുടുംബവര്‍ഷാചരണത്തില്‍ കുടുംബ നവീകരണ ധ്യാനങ്ങള്‍, വികാരിയച്ചന്റെ കുടുംബ സന്ദര്‍ശനങ്ങള്‍, കുടുംബ പ്രതിഷ്ഠ, അത്മായ സംഘടനകളായ എസ്എംസിസി കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, കപ്പിള്‍സ് മിനിസ്ട്രി എന്നിവയുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സെമിനാറുകളും നടത്തുമെന്ന് വികാരി ഫാ. ജോസ് കണ്ടത്തിക്കുടി അറിയിച്ചു.

കുടുംബ വര്‍ഷാചരണത്തിന്റെ കോ-ഓര്‍ഡിനേഷന്‍ കപ്പിള്‍സ് മിനിസ്ട്രിയെ ചുമതലപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി