കെകെഎംഎ സാല്‍മിയ ശാഖ പുതിയ ഭാരവാഹികള്‍
Tuesday, January 6, 2015 9:56 AM IST
കുവൈറ്റ്: കെകെഎംഎ സാല്‍മിയ ശാഖ പുതിയ ഭാരവാഹികള്‍. ഖാലിദ് നസറുദ്ദീന്‍ (പ്രസിഡന്റ്), മുഹമ്മദ് അലി ബാവ അബ്ദുള്ള വാവാട്, മുഹമ്മദ് അലി പട്ടാമ്പി, ഇസ്മില്‍ അല്‍ഹിന്ദ്, എ.വി. അബ്ദുള്ള (വൈസ് പ്രസിഡന്റുമാര്‍), അലി കരിമ്പ (ജനറല്‍ സെക്രട്ടറി), അസ്ലം (ഓര്‍ഗനൈസിംഗ് സെക്രട്ടറി), എന്‍.കെ. മുഹമ്മദ് റാഫി അബ്ദുള്‍ റസാഖ് (അഡ്മിനിസ്ട്രേഷന്‍ സെക്രട്ടറി), ഇ. ഹംസ (ട്രഷറര്‍) അഫ്സല്‍ ബാബു (ഓഡിറ്റര്‍) എന്നവരെ തെരഞ്ഞെടുത്തു. മുനീര്‍ തുരുത്തി തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.

വാര്‍ഷിക ജനറല്‍ ബോഡി യോഗം വൈസ് ചെയര്‍മാന്‍ എന്‍.എ. മുനീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ.പി ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറല്‍ സെക്രട്ടറി കെ. ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. സി.എഫ്.ഒ മുഹമ്മദ് അലി മാത്ര, പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് തൈയില്‍, വര്‍ക്കിംഗ് പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍, സെക്രട്ടറി കെ.സി. കരീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. സമ്മേളനത്തില്‍ അലി കരിമ്പ സ്വാഗതവും മുഹമ്മദ് അലി പട്ടാമ്പി വാര്‍ഷിക റിപ്പോര്‍ട്ടും ഹംസ ഇ ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍