സോമര്‍സെറ്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ കുടുംബവര്‍ഷാചരണത്തിന് തിരിതെളിഞ്ഞു
Tuesday, January 6, 2015 3:56 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ കുടുംബവര്‍ഷാചരണത്തിന് തിരിതെളിഞ്ഞു. ഷിക്കാഗോ സെന്റ് തോമസ് സറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കല്‍പ്പന പ്രകാരം 2014 ഡിസംബര്‍ 25 മുതല്‍ 2015 ഡിസംബര്‍ 25 വരെയാണ് രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും മിഷനുകളിലും കുടംബവര്‍ഷമായി ആചരിക്കുന്നത്.

ക്രിസ്മസ് ദിനത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയോടനുബന്ധിച്ച് ഷിക്കാഗോ രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത് തിരി തെളിയിച്ച് കുടുംബ വര്‍ഷചരണത്തിന് തുടക്കംകുറിച്ചു. 'നിങ്ങള്‍ ദൈവത്തിന്റെ വയലും വീടും ആകുന്നു' (കോറി: 3,9) എന്ന തിരുവചനമാണ് കുടുംബവര്‍ഷചാരണത്തിന്റെ ലക്ഷ്യമായി സ്വീകരിച്ചിരിക്കുന്നത്. കുടുംബവര്‍ഷാചരണത്തിന്റെ തിരി തെളിഞ്ഞപ്പോള്‍ ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളി, ഫാ. പീറ്റര്‍ അക്കനത്ത്, ഫാ. ഫിലിപ്പ് വടക്കേക്കര, ട്രസ്റിമാരായ ടോം പെരുമ്പായില്‍, തോമസ് ചെറിയാന്‍ പടവില്‍, മേരിദാസന്‍ തോമസ്, മിനേഷ് ജോസഫ് എന്നിവര്‍ക്കൊപ്പം ക്രിസ്മസ് ശുശ്രൂഷയില്‍ പങ്കെടുത്ത അഞ്ഞൂറിലേറെവരുന്ന വിശ്വാസി സമൂഹവും ചടങ്ങിന് സാക്ഷ്യംവഹിച്ചു. കുടുംബവര്‍ഷാചരണത്തിന്റെ വിജയത്തിനുവേണ്ടി രൂപതാ ഫാമിലി അപ്പോസ്തലേറ്റ് പ്രത്യേകം തയാറാക്കിയ പ്രാര്‍ത്ഥന ഫാ. പീറ്റര്‍ അക്കനത്ത് ചൊല്ലിക്കൊടുത്തത് ഇടവക സമൂഹം ഏറ്റുചൊല്ലി.

ആഗോള കത്തോലിക്കാ സഭയില്‍ അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന രണ്ടു പ്രധാന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് രൂപത 2015 കുടുംബവര്‍ഷമായി ആചരിക്കുന്നത്.

സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ വടക്കേ അമേരിക്കയിലാദ്യമായി ഫിലാഡല്‍ഫിയയില്‍ നടക്കുന്ന എട്ടാമത് ആഗോള കുടുംബ സംഗമത്തില്‍ ഫ്രാന്‍സീസ് പാപ്പാ പങ്കെടുക്കുമെന്നതും ഈ കുടുംബവര്‍ഷാചരണത്തിന്റെ പ്രേരകശക്തിയാകും. ക്രൈസ്തവ മൂല്യങ്ങള്‍ എല്ലാ കുടുംബങ്ങളിലും ഊട്ടിയുറപ്പിക്കുക, സഹോദരസ്നേഹം വര്‍ധിപ്പിക്കുക, കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ കുടുംബ സംഗമത്തിന്റെ ലക്ഷ്യം. സ്നേഹമാണ് നമ്മുടെ ദൌത്യം, സമ്പൂര്‍ണ്ണ സജീവ കുടുംബം എന്നതാണ് കുടുംബ സംഗമത്തിന്റെ മുദ്രാവാക്യം. വെബ്: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം