ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ വി. ചാവറ അച്ചന്റെ തിരുന്നാള്‍ ആചരിച്ചു
Tuesday, January 6, 2015 3:56 AM IST
ഷിക്കാഗോ: ജനുവരി നാലാം തിയതി ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനാ!യ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ, വിശുദ്ധനായതിനു ശേഷമുള്ള ആദ്യത്തെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു

വികാരി ഫാ. ഏബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന തിരുന്നാള്‍ ആഹോഷത്തില്‍ കുട്ടനാടിലെ കൈനകരിയില്‍ ജനിച്ച്, വൈദികനായി, സിഎംഐ, സിഎംഇ സന്യസ്തസഭകള്‍ സ്ഥാപിച്ചും, കേരളത്തിലെ ആദ്യത്തെ മലയാളദിനപത്രത്തിനു കാരണമായ പ്രസ്സ് സ്ഥാപിച്ചതും, എല്ലാ പള്ളികളോടും ചേര്‍ന്ന് പള്ളിക്കൂടങ്ങല്‍ സ്ഥാപിച്ചതും, കേരളാ സര്‍ക്കാരിനുതന്നെ പ്രചോതനം നല്‍കിയ സ്കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍ക്കുന്നത് തുടങ്ങിയതും, അത്മായര്‍ക്ക് ധ്യാനം, കൊന്ത, കുരിശിന്റെ വഴി, ആരാധന എന്നിവ തുടങ്ങിയതും, പ്രാര്‍ത്ഥനകളില്‍ ആത്മീയ ജീവിതം നയിച്ചതും, നിരവധിയായ സാമൂഹികസേവനങ്ങളാല്‍ പ്രവര്‍ത്തിയിലൂടെ വിശുദ്ധനായതിനേപ്പറ്റിയും ഉത്ബോധിപ്പിച്ചു. നമ്മളെല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണെന്നും, വിവിധ ജീവിതസാഹചര്യങ്ങളിലുള്ള നിരവധി അത്മായര്‍ വിശുദ്ധരായതുപോലെ നമുക്കും വിശുദ്ധരാകാമെന്നും മുത്തോലത്തച്ചന്‍ അനുസ്മരിപ്പിച്ചു. ഈ തിരുന്നാളിന്റെ പ്രസുദേന്തിമാര്‍ ജെന്നി താന്നിക്കരി, സഞ്ചു തെക്കനാട്ട്, ജോബി ഇത്തിത്താറ, ജിജി നെല്ലാമറ്റം, ജോബി ഓളിയില്‍, റ്റോണി പുല്ലാപ്പള്ളി, സേവ്യര്‍ മടയനകാവില്‍, ജീനോ കോതലാടി, ജോസ് കണിയാലി, ജിമ്മി കണിയാലി, സക്കറിയ ചേലക്കല്‍, പെരുവെളിപ്പെടുത്താത്ത ഒരു സ്പോണ്‍സറും, അവരുടെ കുടുംബ്ബാംഗങ്ങളുമാണ്.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി