ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ പുതിയ കൈക്കാരന്മാരുടെ സത്യപ്രതിജ്ഞ
Tuesday, January 6, 2015 3:55 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍, ജാനുവരി നാലാം തിയതി പത്തിന് നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം വികാരി ഫാ. എബ്രാഹം മുത്തോലത്ത് പുതിയ കൈക്കരന്മാരായ

തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ്ജ് പുള്ളോര്‍ക്കുന്നേല്‍, ഫിലിപ്പ് പുത്തെന്‍പുരയിലിനും സത്യപ്രതിജ്ഞചൊല്ലികൊടുക്കുകയും, കൈക്കാരന്മാര്‍ വിശുദ്ധ ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞയെടുക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷങ്ങളില്‍ ഏറ്റവും ഭംഗിയായി ക്രിത്യം നിര്‍വഹിച്ച കൈക്കരന്മാരെ പ്രത്യേകം അഭിനന്ദിക്കുകയും, അവരേയും അവരുടെ കുടുംബ്ബംഗങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുകയും, പുതിയ കൈക്കരന്മാര്‍ക്കുവെണ്ടി ഇടവകസമൂഹത്തൊടുചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും, കൈക്കരന്മാരെ അനുമോദിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി