കല കുവൈറ്റ്, യൂണിറ്റ് സമ്മേളങ്ങള്‍ പൂര്‍ത്തിയാവുന്നു
Monday, January 5, 2015 10:30 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് മാപ്പത്തിയാറാമത് വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളങ്ങള്‍ പൂര്‍ത്തിയാവുന്നു.

മംഗഫ് കലാ സെന്ററില്‍ ചേര്‍ന്ന ഫഹഹീല്‍ യൂണിറ്റ് സമ്മേളനം പ്രവര്‍ത്തന സൌകര്യാര്‍ഥം ഫഹഹീല്‍, ഫഹഹീല്‍ ഈസ്റ് യൂണിറ്റുകളായി വിഭജിച്ചു.

ഫഹഹീല്‍ യൂണിറ്റ് ഭാരവാഹികളായി എം.ബാലകൃഷ്ണന്‍ (കണ്‍വീനര്‍) ബിനോയ്, സന്തോഷ്കുമാര്‍ (ജോ. കണ്‍വീനര്‍മാര്‍) 21 അംഗ എക്സിക്യുട്ടീവിനെയും തെരഞ്ഞെടുത്തു.

ഫഹഹീല്‍ ഈസ്റ് യൂണിറ്റ് ഭാരവാഹികളായി ആസഫ് അലി (കണ്‍വീനര്‍) അനീഷ് വര്‍ഗീസ്, ജയദേവന്‍ ജയകുമാര്‍ എന്നിവരെ ജോ. കണ്‍വീനര്‍മാരായും 19 അംഗ എക്സിക്യുട്ടീവിനെയും തെരെഞ്ഞെടുത്തു.

അബുഹലീഫ ഡി യൂണിറ്റ് സമ്മേളനം രാജന്‍ പള്ളിപ്പുത്തെ കണ്‍വീനറായും അനില്‍, സത്യരാജ് എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും ഏഴംഗ എക്സിക്യുട്ടീവിനെയും തെരെഞ്ഞെടുത്തു.

ഫഹഹീല്‍ സിറ്റി യൂണിറ്റ് സമ്മേളനം ഷാനിലിനെ വീണ്ടും കണ്‍വീനറായും ജിതേഷ്, അര്‍ഷാദ് എന്നിവരെ യൂണിറ്റിന്റെ ജോ. കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.

പുതുതായി രൂപീകൃതമായ മംഗഫ് ബി യൂണിറ്റ്, കണ്‍വീനറായി സുകുമാരനേയും ദേവസ്യ, പ്രദീപ് എന്നിവരെ ജോ. കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.

മീനാ അബ്ദുള്ള ബി യൂണിറ്റ് വാര്‍ഷിക സമ്മേളനം കെ.പി. രാജനെ കണ്‍വീനറായും സുമേഷ്, ബാബു എന്നിവര്‍ ജോ. കണ്‍വീനര്‍മാരയും അഞ്ചംഗ എക്സിക്യുട്ടീവിനെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍