മലങ്കര കത്തോലിക്കാ സഭക്ക് ബോസ്റണില്‍ പുതിയ മിഷന്‍
Monday, January 5, 2015 10:16 AM IST
ബോസ്റണ്‍: ബോസ്റണ്‍ ആസ്ഥാനമാക്കി മലങ്കര കത്തോലിക്കാ സഭയുടെ നോര്‍ത്ത് അമേരിക്കയിലെ പുതിയ മിഷന് ആരംഭം കുറിച്ചു.

2014 ഒക്ടോബര്‍ നാലിന് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ദിനമാണ് മലങ്കര കൂട്ടായ്മക്കുവേണ്ടി തോമസ് മോര്‍ യൌസേബിയൂസ് ദിവ്യബലി അര്‍പ്പിച്ചത്.

ഡിസംബര്‍ 20ന് സെന്റ് ബ്രിഡ്ജ് റോമന്‍ കാത്തലിക് ദേവാലയത്തില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും മോര്‍ യൌസേബിയൂസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. അഗസ്റിന്‍ മംഗലത്ത്, ഫാ. ഏബ്രഹാം ലൂക്കോസ്, ബ്രദര്‍ ജെറി എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് ബോസ്റണ്‍ കൂട്ടായ്മയുടെ ക്രിസ്മസ് കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.

പ്രശാന്ത് വര്‍ഗീസ് കൂടി വരവിന് നേതൃത്വം നല്‍കി. റവ. ഫാ. അഗസ്റിനാണ് മിഷന്റെ ചുമതല.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്