മാന്നാര്‍ സ്വദേശി ഹനീഫ് റാവുത്തര്‍ നാട്ടില്‍ നിര്യാതനായി
Monday, January 5, 2015 10:15 AM IST
കുവൈറ്റ്: വിദഗ്ധ ചികിത്സക്കായി രണ്ടു മാസം മുമ്പ് നാട്ടിലേക്കു പോയ പത്തനംതിട്ട ജില്ലയിലെ പരുമല മാന്നാര്‍ സ്വദേശി പരേതനായ പിരുകുട്ടി റാവുത്തരുടെ മകന്‍ ഹനീഫ് റാവുത്തര്‍ (49) നാട്ടില്‍ നിര്യാതനായി.

തലയില്‍ അര്‍ബുദം കണ്െടത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടര്‍ ചികിത്സ നടക്കുന്നതിനിടെയാണ് മരണം. മാതാവ്: ഹലിമ ബീവി, ഭാര്യ: ഷീബ. മകള്‍: നജിയ (പ്ളസ്ടു വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: സുബൈദ, ബഷീര്‍. പരേതന്‍ കെകെഎംഎ ഫര്‍വാനിയ ബ്രാഞ്ച് അംഗമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍