മലയാളം കുവൈറ്റ് കൈപ്പട്ടൂര്‍ തങ്കച്ചനു യാത്രയയപ്പ് നല്‍കി
Monday, January 5, 2015 10:12 AM IST
കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന പ്രശസ്ത എഴുത്തുകാരനും മലയാളം കുവൈറ്റിന്റെ സ്ഥാപകാംഗവുമായ കൈപ്പട്ടൂര്‍ തങ്കച്ചന്‍ എഴുത്തുകാരുടെയും വായനക്കാരുടെയും കൂട്ടായ്മയായ മലയാളം കുവൈറ്റ് യാത്രയയപ്പ് നല്‍കി.

അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ സത്താര് കുന്നില്‍, റിയാസ്, ഉത്തമന്‍, ഷിബു ഫിലിപ്പ്, ലിസി കുര്യാക്കോസ്, ബസി കടവില്‍, സ്വപ്ന ജേക്കബ്, ധര്‍മരാജ് മടപ്പള്ളി, സുനില്‍ ചെറിയാന്‍, റഫീക്ക്, ഷെരീഫ്, ജ്യോതിദാസ്, ഷാജി രഘുവരന്‍, തുടങ്ങിയവര്‍ കൈപ്പട്ടൂരിന്റെ എഴുത്തിനെക്കുറിച്ചും കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ ഇടപെടലിനെക്കുറിച്ചും പ്രസംഗിച്ചു. ജോണ്‍ മാത്യു പൊന്നാട അണിയിച്ചു. സാഹിത്യകാരാന്‍ ബാബു കുഴിമറ്റം പ്രശസ്തിപത്രം നല്‍കി. ബര്‍ഗ്മന്‍ തോമസ് ചടങ്ങ് നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്; സലിം കോട്ടയില്‍