മുന്‍ ഫൊക്കാന പ്രസിഡന്റ് ജി.കെ പിള്ളക്ക് വെടിയേറ്റു
Monday, January 5, 2015 10:08 AM IST
ഹൂസ്റണ്‍: മുന്‍ ഫൊക്കാന പ്രസിഡന്റ് ജി.കെ പിള്ളയ്ക്ക് ഹൂസ്റണില്‍ വെടിയേറ്റു. ജനുവരി മൂന്നിന് രാവിലെയാണ് സംഭവം. ഹൂസ്റണില്‍വച്ച് അദ്ദേഹത്തിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

ഉടനെ തന്നെ അദ്ദേഹത്തെ ഹൂസ്റണിലെ ബെന്‍താബ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

40 വര്‍ഷമായി ഹൂസ്റണില്‍ താമസിക്കുന്ന ജി.കെ പിള്ള 2011-12 വര്‍ഷത്തെ ഫൊക്കാന പ്രസിഡന്റായിരുന്നു. 2012ല്‍ ഹൂസ്റണില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ പ്രസിഡന്റായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ട്: എ.സി ജോര്‍ജ്