ജി.കെ പിള്ളക്ക് വെടിയേറ്റ സംഭവത്തില്‍ 'ഓര്‍മ' അപലപിച്ചു
Monday, January 5, 2015 10:05 AM IST
ഫിലാഡല്‍ഫിയ: മുന്‍ ഫൊക്കാന പ്രസിഡന്റും വ്യാപാരിപ്രമുഖനുമായ ജി.കെ പിള്ളക്ക് വെടിയേറ്റ സംഭവത്തില്‍ ഓവര്‍സീസ് റിട്ടേണ്ട് മലയാളീസ് ഇന്‍ അമേരിക്ക (ഓര്‍മ) ഉത്കണ്ഠ രേഖപ്പെടുത്തി. ജി.കെ പിള്ള എത്രയും പെട്ടെന്ന് സുഖമാകട്ടേ എന്ന് പ്രാര്‍ഥിക്കുന്നതായി ഓര്‍മ പ്രസിഡന്റ് ജോസ് ആറ്റുപുറം, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്ളായില്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, സെക്രട്ടറി ഫിലിപ്പോസ് ചെറിയാന്‍, ട്രഷറാര്‍ അലക്സ് തോമസ്, വക്താവ് ജോര്‍ജ് നടവയല്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ഓലിക്കല്‍