നവോദയ അംഗത്വവിതരണം തായിഫ് ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ ആരംഭിച്ചു
Monday, January 5, 2015 10:02 AM IST
തായിഫ്: നവോദയയുടെ ഈ വര്‍ഷത്തെ അംഗത്വ വിതരണ പ്രവര്‍ത്തനം തായിഫ് ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ ആരംഭിച്ചു. അംഗത്വ വിതരണ പ്രവര്‍ത്തനത്തിന്റെ തായിഫ് ഏരിയതല ഉദ്ഘാടനം നവോദയ തായിഫ് ഏരിയ കമ്മിറ്റി സെക്രട്ടറി ദേവരാജന്‍ വെമ്പായം ആദ്യ അംഗത്വം രാജന്‍ തച്ചന്‍കുണ്ടിലിനു നല്‍കി നിര്‍വഹിച്ചു. തായിഫ് ഏരിയ കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാല്‍ പുലമന്തോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചങ്ങില്‍ ഏരിയ കമ്മിറ്റി വൈസ് പ്രസിന്റുമാരായ വിജയന്‍ വെഞ്ഞാറുംമുട്, സുബ്രമഹ്ണ്യന്‍ ഗുരുവായൂര്‍ ഏരിയ കമ്മിറ്റി ജോയിന്റെ സെക്രട്ടറിമാരായ സലിം പെരുംമണ്ണ, രതീഷന്‍ കണ്ണൂര്‍, ഏരിയ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ആകൂല്‍ മുഹമ്മദ്, ഷാനവാസ് എടവണ്ണ, പ്രസീദ് മഞ്ചേരി, മോഹന്‍ദാസ്, ചാക്കോ പത്തനംതിട്ട എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍