ബ്ളൂ ഫ്ളെയിം എലൈറ്റ് ടീം ഡാളസ് ഡാന്‍സ് ഫിയാസ്റ 2014 ചാമ്പ്യന്മാര്‍
Monday, January 5, 2015 4:29 AM IST
ഡാളസ്: ഡാളസ് ഡാന്‍സ് ഫിയാസ്റ 2014 മത്സരത്തില്‍ ബ്ളൂ ഫ്ളെയിം എലൈറ്റ് ടീം ചാമ്പ്യന്മാരായി. റണ്ണര്‍ അപ്പായി റിഥം ഓഫ് ഡാളസും, മൂന്നാം സ്ഥാനം ബ്ളൂ ഫ്ളെയിം പെര്‍ഫോമിംഗ് ടീമും കരസ്ഥമാക്കി.

ഡാളസിലെ 13 ഡാന്‍സ് ഗ്രൂപ്പുകള്‍ പങ്കെടുത്ത മത്സരം ദൃശ്യവിസ്മയമായി മാറി. വലിയ പള്ളി വികാരി റവ.ഫാ. രാജു എം. ദാനിയേല്‍ നിലവിളക്ക് കൊളുത്തി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

സെന്റ് മേരീസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പ്രോഗ്രാം വിജയമാക്കുവാന്‍ സെക്രട്ടറി സുനി ഏബ്രഹാം, ട്രസ്റി ജിജു ജോണ്‍, ജോയിന്റ് സെക്രട്ടറി സെറീന ബാബു, കോര്‍ഡിനേറ്റര്‍ ജോബി വര്‍ഗീസ് എന്നിവര്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം