ബ്രോങ്ക്സ്, വെസ്റ് ചെസ്റര്‍ ഓര്‍ത്തഡോക്സ് പള്ളികളുടെ സംയുക്ത ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം
Saturday, January 3, 2015 11:01 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ്, വെസ്റ് ചെസ്റര്‍ ഏരിയയിലുള്ള ഓര്‍ത്തഡോക്സ് പള്ളികളുടെ നേതൃത്വത്തിലുള്ള ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷം 2014 ഡിസംബര്‍ 28-ന് (ഞായര്‍) വൈകുന്നേരം നാലിന് യോങ്കേഴ്സിനെ സോണ്‍ഡേഴ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രാര്‍ഥനയോടെ ആരംഭിച്ചു. പ്രസിഡന്റ് റവ.ഫാ. ഫിലിപ്പ് സി. ഏബ്രഹാം ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥിയും മാര്‍ത്തോമ സഭയുടെ നോര്‍ത്ത് -ഈസ്റ് യൂത്ത് ചാപ്ളെയിനുമായ റവ. പി.എം. മാത്യു ക്രിസ്മസ് സന്ദേശം നല്‍കി. ദൈവവചനം പോലും വികലമാക്കപ്പെട്ട കാലഘട്ടത്തില്‍ ക്രിസ്മസ്, ഇമ്മാനുവല്‍ അനുഭവമായിത്തീരട്ടെ എന്നാശംസിച്ചു. ക്രിസ്തു ഇമ്മാനുവല്‍ ആയി നമ്മില്‍ ജീവിക്കുമ്പോള്‍ മാത്രമേ ഈ ആഘോഷങ്ങള്‍ യാഥാര്‍ഥ്യമായിത്തീരുകയുള്ളൂ. യെശയ്യാവിന്റെ പ്രവചനത്തിലും വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലും മാത്രമാണ് ഇമ്മാനുവേല്‍ പരാമര്‍ശമുള്ളത്. പ്രവാചകന്‍ പ്രയാസത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്കിടയിലും സുവിശേഷകന്‍ റോമാ നരകത്തിന്‍കീഴില്‍ കഷ്ടത അനുഭവിച്ചവര്‍ക്ക് മുമ്പാകെയാണ് ഇമ്മാനുവലിനെ ഉയര്‍ത്തിക്കാട്ടുന്നത്. രോഗങ്ങളിലൂടെയും മറ്റ് കഷ്ടതകളിലൂടെയും നടുവില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും ദൈവം തന്റെ ഉണ്മയിലൂടെയും തന്റെ സാന്നിധ്യത്തിലൂടെയും ഇമ്മാനുവലായി അവതരിക്കുന്നു എന്നതു നാം ഓരോരുത്തരേയും സംബന്ധിച്ച് പ്രത്യാശ ഉളവാക്കുന്നതാണെന്ന് ഏവരേയും ഉത്ബോധിപ്പിച്ചു. ഈ കൂട്ടായ്മ സ്നേഹത്തിന്റേയും സമാധാനത്തിന്റേയും അനുഭവമായിത്തീരട്ടെ എന്ന് റവ. പി.എം. മാത്യു ആശംസിച്ചു.

എംസിയായി ജെന്‍സി ജോര്‍ജ്, റ്റീനാ തോമസ്, സ്റെയിസി ഷാജി, ഷെയിന്‍ നൈനാന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സംയുക്ത ഇടവകകളുടെ നേതൃത്വത്തില്‍ നടത്തിയ ഗാനാലാപനത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. റവ.ഫാ. പൌലോസ് ടി. പീറ്റര്‍ ക്വയര്‍ കോഓര്‍ഡിനേറ്ററായും മനോജ് അലക്സ്, ലിസി ഫിലിപ്പ് എന്നിവര്‍ ക്വയര്‍ ലീഡേഴ്സ് ആയും നേതൃത്വം നല്‍കി.

ക്രിസ്തീയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വര്‍ണശബളമായ പരിപാടികളാണ് ഏഴു പള്ളികളില്‍ നിന്നും അവതരിപ്പിച്ചത്. സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് പാര്‍ക്ക് ഹില്‍, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് അണ്ടര്‍ഹില്‍, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ലുഡ്ലോ, സെന്റ് മേരീസ് ചര്‍ച്ച് വൈറ്റ് പ്ളെയിന്‍സ്, സെന്റ് തോമസ് ചര്‍ച്ച് യോങ്കേഴ്സ്, സെന്റ് മേരീസ് ചര്‍ച്ച് ബ്രോങ്ക്സ്, സെന്റ് ജോര്‍ജ് ചര്‍ച്ച് പോര്‍ട്ട്ചെസ്റര്‍ എന്നീ പള്ളികളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടത്തപ്പെട്ടത്.

സുപ്രസിദ്ധ കലാസംവിധായകന്‍ തിരുവല്ല ബേബി സംവിധാനം ചെയ്ത നൃത്തസംഗീത നാടകം 'മിശിഹാ ജനനം' ഏവരിലും വിസ്മയം ജനിപ്പിച്ചു. സംയുക്ത പള്ളികളില്‍ നിന്നും എഴുപതില്‍പരം അഭിനേതാക്കളാണ് മിശിഹാ ജനനത്തിന് രൂപവും ഭാവവും നല്‍കിയത്. സെക്രട്ടറി ജെസി മാത്യു ഏവര്‍ക്കും നന്ദി പറഞ്ഞു.

വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്കോപ്പ, റവ.ഫാ. എ.കെ. ചെറിയാന്‍, റവ.ഫാ. ഡോ. കെ.കെ. കുര്യാക്കോസ്, റവ.ഫാ. പൌലോസ് ടി. പീറ്റര്‍, റവ. വി.എം. മാത്യു, റവ.ഫാ. ഫിലിപ്പ് സി. ഏബ്രഹാം, റവ. ഫാ. നൈനാന്‍ ടി. ഈശോ, റവ.ഫാ. ദിലീപ് ചെറിയാന്‍, റവ.ഫാ. പോള്‍ ചെറിയാന്‍, റവ. ഡി. ഗീവര്‍ഗീസ് കോശി എന്നീ വൈദീകശ്രേഷ്ഠരുടെ സാന്നിധ്യവും നേതൃത്വവും അനുഗ്രഹപ്രദമായിരുന്നു.

റവ.ഫാ. ഫിലിപ്പ് സി. ഏബ്രഹാം (പ്രസിഡന്റ്), റവ.ഫാ. ദിലീപ് ചെറിയാന്‍ (വൈസ് പ്രസിഡന്റ്), ഡോ. ഫിലിപ്പ് ജോര്‍ജ് (കോഓര്‍ഡിനേറ്റര്‍), ജെസി മാത്യു (സെക്രട്ടറി), ബാബു ജോര്‍ജ് (ജോ. സെക്രട്ടറി), ചെറിയാന്‍ ഗീവര്‍ഗീസ് (ട്രഷറര്‍). ബാബു ജോര്‍ജ് വേങ്ങയില്‍ (ജോയിന്റ് ട്രഷറര്‍), എം.വി. കുര്യന്‍ (പബ്ളിസിറ്റി കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം