ഒമാനില്‍ പൊതു മാപ്പ്
Saturday, January 3, 2015 10:58 AM IST
മസ്കറ്റ്: 2009 വര്‍ഷത്തെ പൊതുമാപ്പിനുശേഷം ഒമാന്‍ സര്‍ക്കാര്‍ രാജ്യത്ത് അനധികൃതമായി തങ്ങുന്ന വിദേശികള്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോകുവാനും താമസ രേഖകള്‍ നിയമാനുസൃതമാക്കാനും ഉതകുന്ന പൊതു മാപ്പ് കൊണ്ടുവരുവാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

2009 ലെ പൊതുമാപ്പ് 2011 ആദ്യം വരെ നീണ്ടു നിന്നിരുന്നു. 60,000 വിദേശികളാണ് അന്ന് പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് രാജ്യത്തെ അനധികൃത താമസാക്കാരിലേറെയും. എന്തായാലും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാമൂഹ്യ സംഘടനകള്‍ വലിയ പ്രതീക്ഷയോടെയാണ് പൊതുമാപ്പ് പ്രഖ്യാപനം കാത്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം