ഒമാനില്‍ 209 തടവുകാര്‍ക്ക് മോചനം
Saturday, January 3, 2015 10:57 AM IST
മസ്കറ്റ്: നബിദിനം പ്രമാണിച്ച് ഒമാനില്‍ 209 തടവുകാരെ വിട്ടയക്കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായിദ് ഉത്തരവിട്ടു.

ഇതില്‍ 117 പേര്‍ വിദേശികളാണ്. എല്ലാ വര്‍ഷവും ബക്രീദ്, ദേശീയ ദിനം തുടങ്ങിയ അവസരങ്ങളിലും സായുധ സേനകളുടെ സുപ്രീം കമാന്‍ഡര്‍ കൂടിയായ സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ച് ഉത്തരവിറക്കാറുണ്ട്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം