ടൊറന്റോയില്‍ മഹാഗണപതിഹോമം ഭക്തിനിര്‍ഭരമായി
Friday, January 2, 2015 10:11 AM IST
ബ്രാംപ്ടണ്‍: ഗുരുവായൂരപ്പന്‍ ക്ഷേത്രസന്നിധിയില്‍ പുതുവര്‍ഷപുലരിയില്‍ നടത്തിയ മഹാഗണപതിഹോമത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്ത് വിഘ്നേശ്വരന്റെ അനുഗ്രഹം ഏറ്റുവാങ്ങി.

പ്രത്യേകം തയാറാക്കിയ ഹോമകുണ്ഠത്തില്‍ പരമ്പരാഗത ഹൈന്ദവ മന്ത്രതാന്ത്രികവിധി പ്രകാരം നടന്ന മഹാഹോമത്തിന് തന്ത്രി ദിവാകരന്‍ നമ്പൂതിരി മുഖ്യകാര്‍മികനും മനോജ് നമ്പൂതിരി, ശ്രീജിത്ത് നമ്പൂതിരി എന്നിവര്‍ പരികര്‍മ്മികളുമായിരുന്നു. തുടര്‍ന്ന് പ്രത്യേക ഉഷപൂജയും നടന്നു.

ചടങ്ങുകള്‍ക്ക് ജിടിഒബി ട്രസ്റ് പ്രസിഡന്റ് ഡോ. പി.കെ കുട്ടിയുടെ നേതൃത്വത്തില്‍ ക്ഷേത്ര സമിതി അംഗങ്ങള്‍ ഭക്തജനങ്ങള്‍ക്ക് സൌകര്യം ഒരുക്കി. തുടര്‍ന്നു നടന്ന യോഗത്തില്‍ ക്ഷേത്രത്തിന്റെ നിര്‍മാണ പുരോഗതികള്‍ അദ്ദേഹം വിശദീകരിക്കുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുവാന്‍ ഏവരുടെയും സഹായ, സഹകരണങ്ങള്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് പ്രസാദവിതരണവും കുട്ടികള്‍ക്കായി ഒരുക്കിയ കാണിക്ക അര്‍പ്പിക്കലും നടന്നു.

റിപ്പോര്‍ട്ട്: ഹരികുമാര്‍ മാന്നാര്‍