മോണ്‍. തോമസ് മുളവനാലിന്റെ പൌരോഹിത്യ ജൂബിലി ആഘോഷിച്ചു
Friday, January 2, 2015 6:24 AM IST
ഷിക്കാഗോ: സെന്റ് തോമസ് രൂപത വികാരി ജനറാളും ക്നാനായ റീജിയണ്‍ ഡയറക്ടറും മോര്‍ട്ടന്‍ ഗ്രേവ് സെന്റ് മേരീസ് ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാലിന്റെ പൌരോഹിത്യജൂബിലി ഇടവകജനങ്ങള്‍ സമുചിതമായി ആഘോഷിച്ചു.

സെന്റ് തോമസ് രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടുകൂടി ആഘോഷ പരിപാടിക്ക് തുടക്കംകുറിച്ചു. അച്ചന്റെ പൌരോഹിത്യ ജിവിതത്തിലെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി അസി. വികാരി ഫാ. സുനി പടിഞ്ഞാറേക്കര പ്രതിപാദിച്ചു. ഇടവകയുടെ ജൂബിലി ഫലകം മാര്‍ ജോയി ആലപ്പാട്ട്, ഇടവക ജനങ്ങള്‍ക്കുവേണ്ടി ഫാ. മുളവനാലിന് സമര്‍പ്പിച്ചു. തുടര്‍ന്ന് മാര്‍ ആലപ്പാട്ടിനും ഇടവക ഭാരവാഹികളോടും ചേര്‍ന്ന് ഫാ. തോമസ് മുളവനാല്‍ ജൂബിലി കേക്ക് മുറിച്ചു.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി