ഷിക്കാഗോ സെന്റ് മേരീസില്‍ ക്രിസ്മസ് ആഘോഷിച്ചു
Friday, January 2, 2015 6:23 AM IST
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ ക്രിസ്മസ് ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. കാലിത്തൊഴുത്തിലെ ഉണ്ണിയേശുവിന്റെ ജനനം ഒരിക്കല്‍ കൂടി ക്രൈസ്തവര്‍ അനുസ്മരിച്ചപ്പോള്‍, ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും പുതിയൊരു ജീവിത വര്‍ഷത്തിന്റെ തുടക്കമായി ക്രിസ്മസ് ഒരിക്കല്‍ കൂടി മാറി.

ഷിക്കാഗോ സെന്റ് മേരീസില്‍ പതിവുപോലെ 24 ന് (ബുധന്‍) വൈകുന്നേരം ഏഴിന് പിറവിയുടെ ശുശ്രുഷകള്‍ ആരംഭിച്ചു. വികാരി ഫാ. തോമസ് മുളവനാല്‍ മുഖ്യ കാര്‍മികനായിരുന്നു. ഫാ. സുനി പടിഞ്ഞാറേക്കര സഹകാര്‍മികത്വം വഹിച്ചു. രണ്ടായിരത്തിലധികം വിശ്വാസികള്‍ ക്രിസ്മസ് ശുശ്രൂഷകളില്‍ പങ്കെടുത്തു.

ജിനോ കക്കാട്ടില്‍, തോമസ് ഐക്കരപറമ്പില്‍, ബിജു കണ്ണച്ചംപറമ്പില്‍, ടോമി ഇടത്തില്‍, ജോയിസ് മറ്റത്തികുന്നേല്‍, ജോണികുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ ക്രിസ്മസിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി