സമസ്ത മൌലിദ് മജ്ലിസ് മനാമ യമനി മസ്ജിദില്‍ ജനുവരി രണ്ടിന്
Friday, January 2, 2015 6:19 AM IST
മനാമ: അന്ത്യപ്രവാചകരിലൂടെ അല്ലാഹുവിലേക്ക് എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്റിന്‍ നടത്തുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ജനുവരി രണ്ടിന് (വെള്ളി) രാത്രി ഇശാ നിസ്കാരശേഷം മനാമ യമനി മസ്ജിദില്‍ മൌലിദ് മജ്ലിസും ഉദ്ബോധന സദസും സംഘടിപ്പിക്കുന്നു.

സമസ്ത ബഹ്റിന്‍ പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. മൌലിദ് മജ്ലിസുകള്‍ക്ക് പുറമെ മനാമയിലും വിവിധ ഏരിയകളിലും നടത്തപ്പെടുന്ന മീലാദ് സംഗമങ്ങളില്‍ പ്രമുഖ പണ്ഡിതരും പ്രഭാഷകരുമായ ഓണമ്പള്ളി മുഹമ്മദ് ഫൈസി, മുനീര്‍ ഹുദവി വിളയില്‍, സാലിം ഫൈസി കുളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ കേന്ദ്ര മദ്രസ വിദ്യാര്‍ഥികളുടെ കലാമത്സരങ്ങളും ബുര്‍ദ മജ്ലിസും ജനുവരി 23ന് പാക്കിസ്ഥാന്‍ ക്ളബില്‍ നടക്കും.