ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വര്‍ഷാവസാന -വര്‍ഷാരംഭ ശുഷ്രൂഷ
Friday, January 2, 2015 3:15 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍ വര്‍ഷാവസാന ശുശ്രൂഷയും ആരാധനയും, പുതുവര്‍ഷപ്രാര്‍ത്ഥനാ ശുശ്രൂഷയും ഭക്തിപുരസരം ആചരിച്ചു.

ഡിസംബര്‍ മുപ്പത്തൊന്നാം തിയതി വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനക്കു ശേഷം നടന്ന വര്‍ഷാവസാന ശുശ്രൂഷയിലും ആരാധനയിലും ഇടവാംഗങ്ങള്‍ സജീവമായി പങ്കെടുത്തു. വര്‍ഷാവസാനം എല്ലാവരും ചെയ്യുന്നതുപോലെ മദ്യപിച്ച് പുതുവത്സരം ആഘോഷിക്കാതെ, ഈശോക്ക് നന്ദി പറയുവാന്‍ ഏറ്റവും വലിയ പ്രാര്‍ത്ഥനയായ വിശുദ്ധ കുര്‍ബാനയിലും വര്‍ഷാവസാന ശുശ്രൂഷയിലും ആരാധനയിലും പങ്കെടുക്കാന്‍ വന്ന എല്ലാവരേയും മുത്തോലത്തച്ചന്‍ അഭിനന്ദിക്കുകയും, വിശ്യാസ സമൂഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ജനുവരി ഒന്നാം തിയതി രാവിലെ വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന പുതുവര്‍ഷപ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ ഇടവകയിലെ എല്ലാ കുടുംബ്ബാംഗങ്ങള്‍ക്കും പുതുവത്സരത്തിന്റെ എല്ലാ മംഗളങ്ങളും ആശംസിക്കുകയും ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങയായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകലേല്‍, ഫിലിപ്പ് പുത്തെന്‍പുരയില്‍, ജോര്‍ജ്ജ് പുള്ളോര്‍ക്കുന്നേല്‍, ബിനോയി കിഴക്കനടി, സണ്ണി മുത്തോലം, സുജ ഇത്തിത്താറ എന്നിവരാണ് ഈ ശുഷ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി