സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന് പുതിയ ട്രസ്റിമാര്‍
Thursday, January 1, 2015 4:43 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റിലെ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ 2015 നടപ്പുവര്‍ഷത്തെ പുതിയ കൈക്കാരന്മാരായി ടോം പെരുമ്പായില്‍, തോമസ് ചെറിയാന്‍ പടവില്‍, മേരിദാസന്‍ തോമസ്, മിനേഷ് ജോസഫ് എന്നിവര്‍ സ്ഥാനമേറ്റു. ഡിസംബര്‍ 24-ന് വൈകിട്ട് ക്രിസ്മസ് ദിവ്യബലി മധ്യേ പുതിയ ട്രസ്റിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ സത്യവാചകം ചൊല്ലിക്കൊടുത്ത് പുതിയ കൈക്കാരന്മാരെ ആശീര്‍വദിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഷിക്കാഗോ രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത്, ഫാ. പീറ്റര്‍, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവര്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞ ഒരുവര്‍ഷം ഇടവകയ്ക്കുവേണ്ടി നിസ്വാര്‍ത്ഥം സേവനം ചെയ്ത കൈക്കാരന്മാരേയും പാരീഷ് കൌണ്‍സില്‍ അംഗങ്ങളേയും സോമര്‍സെറ്റില്‍ സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി നാളിതുവരെ ദേവാലയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും, ധനശേഖരണത്തിനായുള്ള സംരംഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിനുമായി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ദേവാലയ നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, കൈക്കാരന്മാര്‍, ഇടവകാംഗങ്ങള്‍, മറ്റ് സ്പോണ്‍സര്‍മാര്‍ എന്നിവരേയും ഈ അവസരത്തില്‍ ഇടവക വികാരി പ്രത്യേകം അനുസ്മരിക്കുകയും പുതിയ ഭരണ സമിതിക്ക് എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും നേരുകയും ചെയ്തു. വെബ്: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം