തോമസ് ചെറിയാന്‍ നിര്യാതനായി
Thursday, January 1, 2015 4:41 AM IST
ടൊറോന്റോ: ആലപ്പുഴ ജില്ലയിലെ മാന്നാര്‍ കുട്ടംപേരൂര്‍ പണിക്കരുവീട്ടില്‍ കൊച്ചീത്രയില്‍ പി .റ്റി ചെറിയാന്റെ പുത്രനും കാനഡയിലെ ഹാമില്‍ട്ടണില്‍ സ്ഥിര താമസക്കാരനുമായ തോമസ് ചെറിയാന്‍ (എബി -41) വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ നിര്യാതനായി.

കേരളത്തില്‍ കുട്ടംപേരൂര്‍ (മുട്ടേല്‍) സെന്റ് മേരിസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഡിസംബര്‍ 31 ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് മൃതദേഹം സംസ്കരിച്ചു.

ഭാര്യ: നോയല്‍ തോമസ് (ശില്പ) കല്ലുമല പുതിയിടം കുടുംബാംഗമാണ്. ഏക മകന്‍: റയാന്‍.
അമ്മ:അക്കാമ്മ ചെറിയാന്‍ (കുഞ്ഞമ്മ) കല്ലാത്തു ചിറയില്‍ കുടുംബാംഗമാണ്. സഹോദരന്‍ : സിബി ചെറിയാന്‍

ഫാര്‍മസിസ്റായ തോമസ് നല്ലൊരു ഗായകനും ചെണ്ടവാദ്യക്കാരനുമാണ്. സിഎംഎ ബീറ്റ്സിന്റെ അസിസ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള തോമസ് 'ശ്രുതിലയ' എന്ന പേരില്‍ സ്വന്തമായി ഒരു മ്യൂസിക് ട്രൂപ്പ് നടത്തിയിരുന്നു. കാനഡയില്‍ ടൊറോന്റോയിലുള്ള എല്ലാ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു.

കാനഡയിലുള്ള വിവിധ മലയാളി സംഘടനകള്‍ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04792310258 / 9349609093 എന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ജെയ്സണ്‍ മാത്യു