യുഎഫ്എം പിറവി 2015 സൌഹൃദ സംഗമവും യാത്രയയപ്പും
Wednesday, December 31, 2014 5:22 AM IST
കുവൈറ്റ്: യുഎഫ്എം എഫ്ബി ഏഴാമത് സൌഹൃദ സംഗമവും ക്രിസ്മസ് പുതുവല്‍സരാഘോഷവും 'പിറവി 2015' എന്ന നാമധേയത്തില്‍ ജനുവരി 2ന് രാവിലെ ഒമ്പത് മുതല്‍ അബ്ബാസിയ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മലയില്‍ മൂസക്കോയ ഉദ്ഘാടനം നിര്‍വഹിക്കും. കുവൈറ്റിലെ അറിയപ്പെടുന്ന എഴുത്തുകാരനും കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തിലധികം സാമൂഹിക സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്ന കൈപ്പട്ടൂര്‍ തങ്കച്ചന് യാത്രയയപ്പും, കൂട്ടായ്മാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. പ്രവേഷനം പാസ്് മൂലമായിരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 65755050, 97526713, 65052800.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍