കോഴിക്കോട് സ്വാദേശി മക്കത്ത് ഹൃദയാഘാതം മൂലം മരിച്ചു
Tuesday, December 30, 2014 10:17 AM IST
മക്ക: കോഴിക്കോട് സ്വാദേശി മക്കത്ത് ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പുതിയങ്ങാടി കമ്മകകത്ത് വീട്ടില്‍ പരേതനായ മമ്മദ് കോയ പുള്ളിക്കലകത്തിന്റെയും ഇമ്പിച്ചി ഫാത്തുമ്മയുടെയും മകന്‍ മുഹമ്മദ് ആസിഫ് (49) ആണ് മരിച്ചത്.

മക്ക അസിസീയ ബിന്‍ ദാവൂദിനു സമീപത്തെ കെട്ടിടത്തിലെ ഹാരീസ് ആയി ജോലി ചെയ്തു വരുകയായിരുന്നു ആസിഫ്. കഴിഞ്ഞ ദിവസം മഗരിബ് നമസ്കാരം കഴിഞ്ഞ് പെട്ടെന്ന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍തന്നെ മക്ക ഏഷ്യന്‍ പോളിക്ളിനിക്കില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

20 വര്‍ഷമായി മക്കത്ത് ജോലി ചെയ്യുന്ന ആസിഫ് അവസാനമായി നാട്ടില്‍ പോയി മടങ്ങിവന്നത് ഒരു വര്‍ഷം മുമ്പാണ്. അവധിക്ക് നാട്ടില്‍ പോകാനിരിക്കുമ്പോഴാണ് മരിക്കുന്നത്.

ജാസ്മിനാണ് ഭാര്യ. മക്കള്‍: നവാഫ്,സഹല്‍,നുഫൈല്‍,റെനീയം. സഹോദരന്‍: കുഞ്ഞാമ്മു (കുവൈറ്റ്).

നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച് മയ്യിത്ത് മക്കത്ത് ഖബറടക്കുമെന്ന് ഭാര്യ സഹോദരന്‍ സാബ്ജാന്‍ (ജിദ്ദ) അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാബ്ജാനെ സഹായിക്കുവാന്‍ ബന്ധുക്കളായ ലക്ക്മീല്‍, സുറാക്കത്ത്, അബു, നവോദയ മക്ക ഏരിയ പ്രസിഡന്റ് മൊയ്തീന്‍ കോയ പുതിയങ്ങാടി സെക്രട്ടറി ഷിജു പന്തളവും ഉണ്ട്.

മൃതദേഹം ശീഷ കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍