ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയ്ക്ക് പുതിയ നേതൃത്വം
Tuesday, December 30, 2014 8:11 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ 2015 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്യൂന്‍സില്‍ ടൈസണ്‍ സെന്ററിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

പുതിയ ഭാരവാഹികളായി ചെറിയാന്‍ ചക്കാലപടിക്കല്‍ (പ്രസിഡന്റ്), ലാലി കളപ്പുരയ്ക്കല്‍ (വൈസ് പ്രസിഡന്റ്), അലക്സ് തോമസ് (സെക്രട്ടറി), റോയി ആന്റണി (ജോ. സെക്രട്ടറി), വിന്‍സെന്റ് വറീത് (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സാബു മാര്‍ക്കോസ്, ജോണ്‍ കെ. ജോര്‍ജ്, മേരിക്കുട്ടി മൈക്കിള്‍, ജോജി തോമസ് എന്നിവരേയും ഓഡിറ്റേഴ്സായി ജോര്‍ജ് കൊട്ടാരം, കുര്യന്‍ ഫിലിപ്പ് എന്നിവരെയും തെരഞ്ഞെടുത്തു. ട്രസ്റിബോര്‍ഡിലേക്ക് ഡോ. ജോസ് കാനാട്ടിനെ തെരഞ്ഞെടുത്തു.

കത്തോലിക്കാ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ശക്തമായ ഒരു സംഘടനാ നേതൃത്വമാണ് 2015 ലേക്കായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ബോര്‍ഡ് ഓഫ് ട്രസ്റി അംഗം തോമസ് തോമസ് അഭിപ്രായപ്പെട്ടു.

36 വര്‍ഷത്തെ പാരമ്പര്യവും 1800 ലധികം കുടുംബങ്ങള്‍ അംഗങ്ങളായ ഒരു സംഘടനയുടെ നേതൃത്വം ഏറ്റെടുത്ത പുതിയ ഭാരവാഹികള്‍ക്ക് വലിയ ഉത്തരവാദിത്വമാണുള്ളതെന്നും സംഘടനയെ കൂടുതല്‍ കാര്യക്ഷമമായി ഒത്തൊരുമയോടെ കൊണ്ടുപോകണമെന്നും സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റെ ജിന്‍സ്മോന്‍ പി. സക്കറിയ ഓര്‍മിപ്പിച്ചു.

തന്റെ നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാവര്‍ക്കും പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചെറിയാന്‍ ചക്കാലപടിക്കല്‍ മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു. ഒരു പ്രമുഖ അല്‍മായ സംഘടന എന്ന നിലയില്‍ വിശ്വാസത്തില്‍ ഊന്നിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നതെന്നും എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ കത്തോലിക്കാ വിശ്വാസികളായ പുതിയ തലമുറയിടെ ഐക്യത്തിനും ആത്മീയ വളര്‍ച്ചയ്ക്കും ഉതകുന്ന ഒരു സംഘടനയെന്ന നിലയില്‍ സമൂഹത്തിനു പ്രയോജനകരമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുമെന്നും ചെറിയാന്‍ ചക്കാലപടിക്കല്‍ അറിയിച്ചു.

കാത്തലിക് വോയിസിന്റെ 2014 ലെ സുവനീയര്‍ ചീഫ് എഡിറ്റര്‍ ജോണ്‍പോള്‍ ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ ജോസഫ് കളപ്പുരയ്ക്കലിനു നല്‍കി പ്രകാശനം ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം