അറ്റ്ലാന്റയില്‍ ക്രിസ്മസും കുടുംബവര്‍ഷാചരണത്തിന്റെ തുടക്കവും ആഘോഷിച്ചു
Monday, December 29, 2014 10:18 AM IST
അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിലെ ക്രിസ്തുമസ് ദിന ആഘോഷങ്ങള്‍ ഡിസംബര്‍ 24-ന് വൈകിട്ട് 7.30-ന് ഇടവക വികാരി ഫാ. ജോസഫ് പുതുശേരിയുടെ കാര്‍മികത്വത്തില്‍ തിരുപ്പിറവി കര്‍മങ്ങളും ദിവ്യബലിയും നടത്തി.

തിരുസഭ കുടുംബവര്‍ഷമായി 2015 പ്രഖ്യാപിച്ചതിനാല്‍ കുടുംബ വര്‍ഷാചരണത്തിന്റെ ആരംഭം എട്ട് കൂടാരയോഗ പ്രസിഡന്റുമാരും നിലവിളക്ക് തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ എല്ലാ ചടങ്ങുകളിലും സംബന്ധിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും കെസിവൈഎല്‍ അംഗങ്ങള്‍ നേതൃത്വം നല്‍കിയ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോയും നടത്തപ്പെട്ടു.

കൈക്കാരന്മാരായ ബേബി ഇല്ലിക്കാട്ടില്‍, തോമസ് കല്ലിടാന്തിയില്‍, ഡിആര്‍ഇ ആന്‍സി ചെമ്മലക്കുഴി, റ്റോജി തൈയില്‍ എന്നിവര്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കി. കെസിവൈഎല്‍ ലീഡേഴ്സ് ആയ സറീന അറയ്ക്കല്‍, നോയല്‍ അത്തിമറ്റത്തില്‍ തുടങ്ങിയവര്‍ നേറ്റിവിറ്റി ഷോയ്ക്കും നേതൃത്വം നല്‍കി. സാജു വട്ടക്കുന്നത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം