കുടുംബ വര്‍ഷത്തിനു തിരി തെളിഞ്ഞു
Monday, December 29, 2014 10:16 AM IST
ഹൂസ്റണ്‍: പ്രാര്‍ഥിച്ചും ഐക്യപ്പെട്ടും തിരുക്കുടുംബ നിറവിലേക്ക് എന്ന ആപ്തവാക്യവുമായി ഹൂസ്റണിലെ ക്നാനായ ജനത കുടുംബ വര്‍ഷത്തിലേക്ക് പ്രവേശിച്ചു.

തിരുപിറവിയുടെ കര്‍മ്മങ്ങള്‍ക്കുശേഷം നടന്ന ചടങ്ങില്‍ ജപമാല ചൊല്ലി പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ച മാതാപിതാക്കളെ അനുസ്മരിപ്പിച്ച് 65 വയസിനുമുകളില്‍ പ്രായമുള്ള അമ്മമാരെ പ്രതിനിധീകരിച്ച് മാര്‍ഗരീത്ത പാലുമറ്റത്തിലും അപ്പച്ചന്മാരെ പ്രതിനിധീകരിച്ച് ജോസഫ് എരുമേലിക്കരയും പാരിഷ് എക്സിക്യൂട്ടവീന് പ്രതിനിധീകരിച്ച് ജയച്ചന്‍ തയ്യില്‍ പുത്തന്‍പുരയും യുവജനങ്ങളെ പ്രതിനിധീകരിച്ച് റീത്തു ചാമക്കാലായും കുടുംബവര്‍ഷ പ്രവര്‍ത്തന നേതൃത്വത്തെ പ്രതിനിധീകരിച്ച് പീറ്റര്‍ ചാഴിക്കാട്ടും സണ്‍ഡേ സ്കൂള്‍ അധ്യാപകരെ പ്രതിനിധീകരിച്ച് രാരിച്ചന്‍ ചേന്നാട്ടും വികാരി സജിയച്ചനും തിരിതെളിഞ്ഞു.

കുടുംബവര്‍ഷ ചിത്രമായി തിരുക്കുടുംബവും മാതാവിന്റെ മാതാപിതാക്കന്മാരായ ജോവാക്കിം-അന്ന ദമ്പതികളുടെ ചിത്രവും പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്രാര്‍ഥനയും തദവസരത്തില്‍ വിതരണം ചെയ്തു.

ഓരോ മാതാപിതാക്കളും ജൊവാക്കിം-അന്ന ദമ്പതികള്‍ മാതാവിനെ വളര്‍ത്തിയതുപോലെയും മാതാവും യൌസേപ്പും പുത്രനായ ഈശോയെ വളര്‍ത്തിയതുപോലെയും തങ്ങളുടെ മക്കളെ വളര്‍ത്താന്‍ പ്രാര്‍ഥിക്കണമെന്ന് കുടുംബ വര്‍ഷത്തില്‍ സജിയച്ചന്‍ ഓര്‍മപ്പെടുത്തി.