റഫറിമാര്‍ക്ക് ട്രെയിനിംഗ് സംഘടിപ്പിക്കുന്നു
Monday, December 29, 2014 10:11 AM IST
കുവൈറ്റ്: കേരള എക്സ്പാര്‍ട്ട്സ് ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ റഫറിമാര്‍ക്ക് ട്രെയിനിംഗ് നടത്തുന്നു. ഡിസംബര്‍ 30 ന് (ചൊവ്വ) വൈകുന്നേരം സാല്‍മിയയിലാണ് ക്ളാസുകള്‍. കഴിഞ്ഞ മൂന്ന് സീസണായി 18 ഓളം ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫുട്ബാള്‍ ലീഗ് നടത്തുന്ന കേഫാക് ഇദം പ്രഥമായാണ് ഇത്തരമൊരു റഫറി ട്രെയിനിംഗ് സംഘടിപ്പിക്കുന്നതന്ന് ഭാരവാഹികള്‍ അറിയിച്ചു. നാട്ടിലോ കുവൈറ്റിലോ ഈ മേഖലയില്‍ സേവനം ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് 96968454, 69659469, 94917434 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍